മലപ്പുറം സെയ്ന്റ് ജെമ്മാസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍. അദ്ധ്യാപകനായിരുന്ന 30 വര്‍ഷക്കാലം സ്‌കൂളിലെ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് മുന്‍ അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്.
മലപ്പുറം: പോക്സോ കേസില്‍ പ്രതിയായ മുന്‍ അദ്ധ്യാപകനും, സിപിഎം നേതാവും, മലപ്പുറം നഗരസഭ അംഗവുമായ കെ വി ശശികുമാര്‍ കസ്റ്റഡിയില്‍. ഇയാള്‍ക്കെതിരെ പീഡന ആരോപണവുമായി 50ലേറെ വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പോലീസ് കേസെടുത്തതോടെ ശശികുമാര്‍ ഒളിവില്‍ പോവുകയായിരുന്നു.
മലപ്പുറം സെയ്ന്റ് ജെമ്മാസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന കെ.വി. ശശികുമാര്‍. അദ്ധ്യാപകനായിരുന്ന 30 വര്‍ഷക്കാലം സ്‌കൂളിലെ പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു ശശികുമാറിനെതിരെയുള്ള പരാതി. സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് മുന്‍ അദ്ധ്യാപകനായിരുന്ന ശശികുമാറിനെതിരെ പരാതി ഉന്നയിച്ചത്.
കഴിഞ്ഞ മാര്‍ച്ചിലാണ് ശശികുമാര്‍ അദ്ധ്യാപകവൃത്തിയില്‍ നിന്നും വിരമിച്ചത്. ഇതിന് പിന്നാലെ അദ്ധ്യാപന ജീവിതത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിന് താഴെയാണ് ശശികുമാറിനെതിരെ ആദ്യ പരാതി ഉയര്‍ന്നത്. ഏകദേശം 60ഓളം വിദ്യാര്‍ത്ഥിനികള്‍ പരാതിയുമായി മുന്നോട്ടുവന്നിട്ടുണ്ട്. 2019ല്‍ അദ്ധ്യാപകനെതിരെ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.
പൂര്‍വവിദ്യാര്‍ഥി സംഘടന ജില്ലാ പോലീസ് സൂപ്രണ്ടിനും, വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതോടെ ശശികുമാര്‍ വാര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. ബ്രാഞ്ച് അംഗത്വത്തില്‍ നിന്ന് സി.പിഎം ശശികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'യു' ആകൃതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം; കണ്ണൂര്‍ സ്വദേശി പിടിയില്‍, സംഭവം കാഞ്ഞങ്ങാട് - പത്തനംതിട്ട റൂട്ടിലോടുന്ന ബസിൽ
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു, ബൈക്കിലെത്തിയ രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
മലപ്പുറത്ത് ഐ ഫോണ്‍ പൊട്ടിത്തെറിച്ചു, തലനാരിഴയ്ക്ക് അപകടം ഒഴിവായി
മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം, അഞ്ച്പേര്‍ കസ്റ്റഡിയില്‍
കരിപ്പൂരിൽ സ്വർണവേട്ട: ഒരു കിലോയിലേറെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയിൽ, ഈ വര്‍ഷം പോലീസ് പിടികൂടുന്ന ആദ്യത്തെ സ്വര്‍ണക്കടത്ത്