×
login
'യു' ആകൃതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ് ജയില്‍ സമുച്ചയം നിര്‍മ്മിച്ചത്. 706 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് നിലവിലുള്ളത്. നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്.

കുറ്റിപുറം: സംസ്ഥാനത്തെ നാലാമത്തേതും സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതുമായ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഈ മാസം ജൂണ്‍ 12ന് മലപ്പുറം തവനൂരില്‍ ഉദ്ഘാടനം നടക്കും. 34 കോടിയോളം രൂപ ചെലവിട്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

സ്വാതന്ത്ര്യത്തിനു ശേഷം സര്‍ക്കാര്‍ നിര്‍മിക്കുന്ന ആദ്യത്തെ സെന്‍ട്രല്‍ ജയിലാണിത്. 'യു' ആകൃതിയില്‍ മൂന്ന് നിലകളിലായി നിര്‍മിച്ചിരിക്കുന്ന ജയിലില്‍ 706 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുണ്ട്. മൂന്ന് നിലകളോട് കൂടി നിര്‍മ്മിച്ച മെയിന്‍ കെട്ടിടത്തില്‍ തടവുകാരെ താമസിപ്പിക്കുന്നതിന് 34 ബാരക്ക് സെല്ലുകളും 24 സെല്ലുകളും ട്രാന്‍സ്‌ജെന്‍ഡേഴ്സിനായി രണ്ട് സെല്ലുകളും ജയിലില്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് നിര്‍മിക്കുന്ന ആദ്യത്തെ സെന്‍ട്രല്‍ ജയിലാണു തവനൂരിലേത്.

 സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച ആദ്യത്തേതും സംസ്ഥാനത്തെ നാലാമത്തേതുമായ ജയിലാണിത്. ആദ്യം ജില്ലാ ജയിലായി നിര്‍മാണം തുടങ്ങിയെങ്കിലും പിന്നീട് സെന്‍ട്രല്‍ ജയിലാക്കി ഉയര്‍ത്തുകയായിരുന്നു.


തവനൂര്‍ കൂരടയില്‍ ജയില്‍ വകുപ്പിനു കീഴിലുള്ള 8.62 ഏക്കര്‍ ഭൂമിയില്‍ മൂന്ന് നിലകളിലായാണ്  ജയില്‍ സമുച്ചയം നിര്‍മ്മിച്ചത്. 706 തടവുകാരെ ഉള്‍ക്കൊള്ളാനുള്ള സൗകര്യമാണ് നിലവിലുള്ളത്.  നിലവിലെ സെന്‍ട്രല്‍ ജയിലുകളുടെ നിര്‍മാണ രീതിയില്‍നിന്ന് വ്യത്യസ്തമായി ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. സിസിടിവി ക്യാമറ, വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം, തടവുകാര്‍ക്കായി ആധുനിക രീതിയിലുള്ള കൂടിക്കാഴ്ചാ മുറി, ആധുനിക സൗകര്യങ്ങളോടെയുള്ള അടുക്കള, തുടങ്ങിയവയാണ് ജയിലില്‍ ഒരുക്കിയിട്ടുള്ളത്. അന്തേവാസികളുടെ തൊഴില്‍ അഭ്യസനത്തിനും ഇവിടെ സൗകര്യമുണ്ടാകും. തവനൂരില്‍  സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ സംസ്ഥാനത്തെ ആകെ സെന്‍ട്രല്‍ ജയിലുകളുടെ എണ്ണം നാലാകും.

34 കോടിയോളം രൂപ ചെലവിട്ടാണ് മൂന്ന് നിലകളിലായി ജയില്‍ സമുച്ചയം പൂര്‍ത്തിയായത്. സെന്‍ട്രല്‍ ജയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ വിവിധ ജയിലുകളില്‍ കഴിയുന്ന ജില്ലയിലെ തടവുകാരെ തവനൂരിലേക്ക് മാറ്റും. തടവുകാര്‍ക്ക് ഫ്‌ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ്‌ലറ്റുകളും ഷവര്‍ സൗകര്യത്തോടെ ഉള്ള 44 ബാത്ത്റൂമുകളും ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങള്‍ക്ക് വേണ്ടി മറ്റൊരു കെട്ടിടവും നിലവിലുണ്ട്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.