എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്ക് പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്
ചുങ്കത്തറ (മലപ്പുറം): മുസ്ലിം ലീഗ് സ്വതന്ത്ര അംഗം കൂറുമാറി എല്‍ഡിഎഫിന് വോട്ട് ചെയ്തതിനെത്തുടര്‍ന്ന് മലപ്പുറം ജില്ലയിലെ ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടപ്പെട്ടു. 20 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എല്‍ഡിഎഫിനും പത്ത് വീതം വാര്‍ഡുകള്‍ ലഭിച്ചു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. കോണ്‍ഗ്രസിന്റ വത്സമ്മ സെബാസ്റ്റ്യനായിരുന്നു പ്രസിഡന്റ്. അവിശ്വാസ പ്രമേയത്തിലൂടെ വത്സമ്മയാണ് പുറത്തായത്. വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളിക്കാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല.
എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസപ്രമേയം ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്ക് പാസായതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടത്. മുസ്ലിം ലീഗ് സ്വതന്ത്ര അംഗം നജ്മുന്നീസയാണ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തത്.
മുസ്ലിം ലീഗ് അംഗത്തിനെ എല്‍എഡിഎഫ് പണം കൊടുത്ത് കൂറ് മാറ്റിയതാണെന്നും, പി.വി. അന്‍വര്‍ എംഎല്‍എയുടെ കരങ്ങളാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. എന്നാല്‍ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നതകളാണ് കാരണമെന്നും പറയുന്നു. ജില്ലയില്‍ എല്‍ഡിഎഫുമായി മുസ്ലിംലീഗ് കൂടതല്‍ അടുക്കുന്നുവെന്ന വാര്‍ത്തകള്‍ ശരിവക്കുന്നതാണ് ചുങ്കത്തറയിലെ ചുവടുമാറ്റം.
ടി.കെ രാജീവ് കുമാര്‍-ഷൈന്‍ നിഗം സിനിമ 'ബര്‍മുഡ'; ആഗസ്റ്റ് 19ന് തീയേറ്ററുകളില്‍; ചിത്രത്തില്‍ മോഹന്‍ലാല്‍ പാടിയ ഗാനവും ഏറെ ശ്രദ്ധയം
പാകിസ്താനോട് കൂറ് പുലര്‍ത്തുന്ന ജലീലിനെ മഹാനാക്കിയത് പിണറായി ചെയ്ത പാപമെന്ന് ചെറിയാന് ഫിലിപ്പ്
1947ല്‍ വാങ്ങി; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് 75 വര്‍ഷം പഴക്കമുള്ള പത്രം സംരക്ഷിച്ച് ഡോ. എച്ച്.വി.ഹന്ദേ; അഭിനന്ദിച്ച് പ്രധാനമന്ത്രി ( വീഡിയോ)
സിപിഎം സൈബര്‍ കടന്നലുകളുടെ 'കുഴി' ആക്രമണം ഏശിയില്ല; 'ന്നാ താന്‍ കേസ് കൊട്' ബോക്സ് ഓഫീസില്‍ സൂപ്പര്‍ ഹിറ്റ്; കുഞ്ചാക്കോ ബോബന് വാരിയത് കോടികള്‍
സ്പോര്‍ട്സ് താരങ്ങള്‍ക്ക് മോദി പ്രധാനമന്ത്രിയല്ല, അരികെയുള്ള സുഹൃത്ത്; മോദിയെ ഗംച ഷാള്‍ പുതപ്പിച്ച് ഹിമദാസ്; ബോക്സിങ് ഗ്ലൗസ് നല്കി നിഖാത് സറീന്
ഷാജഹാന് കൊലക്കേസ്: 'എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട'; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
'യു' ആകൃതിയില്‍ ആധുനിക സൗകര്യങ്ങളോടു കൂടി സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ആദ്യ സെന്‍ട്രല്‍ ജയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
മലപ്പുറത്ത് ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം, അഞ്ച്പേര്‍ കസ്റ്റഡിയില്‍
മലപ്പുറത്ത് ഐ ഫോണ്‍ പൊട്ടിത്തെറിച്ചു, തലനാരിഴയ്ക്ക് അപകടം ഒഴിവായി
പാര്‍ക്കിംഗിനെ ചൊല്ലി തര്‍ക്കം; മലപ്പുറത്ത് നഗരസഭാംഗത്തിന് വെട്ടേറ്റു, ബൈക്കിലെത്തിയ രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി
മലപ്പുറത്ത് ലീഗിന്റെ പഞ്ചായത്തംഗം എല്‍ഡിഎഫില്‍, കോണ്‍ഗ്രസിന് ഭരണം പോയി
മലപ്പുറത്ത് 15 കാരിയെ പലതവണ പീഡിപ്പിച്ചു; അദ്ധ്യാപകന് അബ്ദുള്‍ സലാം അറസ്റ്റില്‍