×
login
മലപ്പുറത്ത് 15 കാരിയെ പലതവണ പീഡിപ്പിച്ചു; അദ്ധ്യാപകന്‍ അബ്ദുള്‍ സലാം അറസ്റ്റില്‍

വേറെയും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. മമ്പാട് മേപ്പാടം സ്വദേശി കുപ്പനത്ത് അബ്ദുള്‍ സലാമിനെയാണ് (57) നിലമ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 15 വയസുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. അധ്യാപകന്‍ പല തവണ പീഡിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനി പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ മുഖേനയാണ് പീഡന വിവരം പുറത്തറിയുന്നത്.  

വേറെയും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. നിലവില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.