×
login
സൈബര്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് യുഎഇ, പൊതുസ്ഥലത്ത് വച്ച് ഫോട്ടോയെടുത്താൽ ഒരു കോടി രൂപ പിഴയൊടുക്കണം

പൊതു സ്ഥലത്ത് വച്ച് പരസ്യമായി അനുമതിയില്ലാതെ ഫോട്ടോ എടുക്കുകയാണെങ്കില്‍ ആറ് മാസം തടവോ, 150000 മുതല്‍ 500000 ദിര്‍ഹം വരെ പിഴയോ

ദുബായ്: പൊതു സ്ഥലത്ത് അനുമതിയില്ലാതെ ഫോട്ടോ എടുത്താല്‍ യുഎഇയില്‍ ഇനി പിടിവീഴും.  ആറ് മാസം തടവോ, 150000 മുതല്‍ 500000 ദിര്‍ഹം വരെ പിഴയോ (ഏകദേശം ഒരു കോടി രൂപയോളം വരും ഇന്ത്യന്‍ കറന്‍സി) അല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ശിഷ.

സൈബര്‍ നിയമങ്ങള്‍ പുതുക്കിയതിന്റെ ഭാഗമായാണ് നിയമം വന്നിരിക്കുന്നത്. ഇത് അനുസരിച്ച് അപകടങ്ങളുടെ ഫോട്ടോ എടുത്താലും പിടിവീഴും. ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയും പുതിയ നിയമത്തില്‍പ്പെടും.


മറ്റുളളവരുടെ സ്വകാര്യതക്ക് പ്രധാന്യം നല്‍കുന്നതിനാണ് നിയമം കൊണ്ടുവരുന്നത്. ഇതോടൊപ്പം ഹാക്കിങ്, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ തകര്‍ക്കുക തുടങ്ങിയവ കടുത്ത കുറ്റങ്ങളാണ്. ഇവക്ക് വന്‍തുക പിഴയായി ഒടുക്കേണ്ടി വരും. 

ബാങ്കുകള്‍, മാധ്യമസ്ഥാപങ്ങള്‍, സയന്‍സ് മേഖലയിലുളള സ്ഥാനപനങ്ങള്‍ക്ക് നേരെയുളള സൈബര്‍ ആക്രമണങ്ങളും ശിക്ഷാര്‍ഹമാണ്.2022 ജനുവരി 2 മുതല്‍ നിയമം പ്രാപല്യത്തില്‍ വരും.

 

  comment

  LATEST NEWS


  ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


  ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


  കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


  അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)


  കെഎസ്ആര്‍ടിസിയുടെ വരുമാനം ശമ്പളത്തിനായി ചെലവഴിക്കാന്‍ കഴിയില്ല; വരവും ചെലവുമെല്ലാം നോക്കുന്നത് മന്ത്രിയുടെ പണിയല്ലെന്ന് ആന്റണി രാജു


  ഭക്ഷണത്തിന് വേണ്ടി പശുവിനെ കൊല്ലുന്നതിനെ അനൂകലിച്ചത് നടി നിഖില വിമലിന്‍റെ അറിവില്ലായ്മയെന്ന് ബിജെപി നേതാവ് രമേശ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.