×
login
ഇന്ത്യന്‍ വംശജ ശാന്തി സേഥി കമലാ ഹാരിസിന്റെ ഡിഫന്‍സീവ് അഡ് വൈസര്‍

വി സെക്രട്ടറിയുടെ കാര്‍ലോസ് ഡെല്‍ റ്റൊറോയുടെ സീനിയര്‍ അഡ് വൈസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നേവിയില്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും വിരമിച്ച ശാന്തി സേഥി.

വാഷിംഗ്ടണ്‍ ഡി.സി.: യു.എസ്. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ ഡിഫന്‍സീവ് അഡ് വൈസറായി ഇന്ത്യന്‍ അമേരിക്കന്‍ നേവിവൈറ്റന്റെ ശാന്തി സേഥിയെ നിയമിച്ചു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് കമലാഹാരിസിന്റെ സീനിയര്‍ അഡ് വൈസര്‍  ഹെര്‍ബി സിക്കന്റ് ആണ് ഔദ്യോഗികമായി പുറത്തുവിട്ടത്.  

എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ശാന്തി പ്രവര്‍ത്തിക്കും. നേവി സെക്രട്ടറിയുടെ കാര്‍ലോസ് ഡെല്‍ റ്റൊറോയുടെ സീനിയര്‍ അഡ് വൈസറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നേവിയില്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും വിരമിച്ച ശാന്തി സേഥി. 29 വര്‍ഷമായി യു.എസ്. നേവി അംഗമായിരുന്നു.


റെനോ(നെവാഡ)യില്‍ ജനിച്ചു വളര്‍ന്ന ശാന്തിയുടെ പിതാവ് വിദ്യാര്‍ത്ഥിയായി അമേരിക്കയില്‍ എത്തി. പിന്നീട് അമേരിക്കക്കാരിയെ വിവാഹം ചെയ്തു. മാതാപിതാക്കളുടെ വിവാഹമോചനത്തിനുശേഷം അഞ്ചു വയസ്സു മുതല്‍ നാസയില്‍ എഞ്ചിനീയറായിരുന്ന മാതാവിന്റെ സംരക്ഷണയിലായിരുന്നു. നോര്‍വിച്ചു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇന്റര്‍നാഷ്ണല്‍  അഫയേഴ്‌സില്‍ ബിരുദം നേടി. യൂണിവേഴ്‌സിറ്റി വാഷിംഗ്ടണ്‍ കോളേജില്‍ നിന്നും മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയ അമേരിക്കന്‍  നാവല്‍ ഷിപ്പിലെ ആദ്യ വനിതാ കമാണ്ടറായിരുന്നു ശാന്തി. 2015 ല്‍ ഇവര്‍ക്ക് നേവി ക്യാപ്റ്റനായി പ്രമോഷന്‍ ലഭിച്ചു.

  comment

  LATEST NEWS


  'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


  മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


  മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


  സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


  വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍


  രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവുശിക്ഷ; കോടതി വിധി എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന കുടുംബപ്പേരെന്ന പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.