×
login
പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജന്‍മാര്‍;തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി ക്ഷേമ ബോര്‍ഡ്

അംഗത്വത്തിനായുള്ള രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ മാത്രമാണ്

തിരുവനന്തപുരം: കേരള പ്രാവാസി ക്ഷേമ നിധിയില്‍ പ്രവാസികള്‍ക്ക് അംഗത്വം എടുത്തു നല്കാം എന്ന വ്യാജ പ്രചരണവുമായി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോര്‍ഡ്. ക്ഷേമ  നിധിയില്‍ അര്‍ഹരായ പ്രവാസി കേരളീയര്‍ക്ക് ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pravasikerala.org  മുഖേന ഒരുക്കിയിട്ടുണ്ട്. ഓഫ്‌ലൈന്‍ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

അംഗത്വത്തിനായുള്ള രജിസ്‌ട്രേഷന്‍ ഫീസ് 200 രൂപ മാത്രമാണ്. ഒമാനില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ച്, മലപ്പുറം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലിമിറ്റഡ്, (കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണ സംഘം ക്ലിപ്തം നമ്പര്‍: 4455, മലപ്പുറം) എന്നീ സ്ഥാപനങ്ങള്‍ മാത്രമാണ് അര്‍ഹതയുള്ളവര്‍ക്ക് പ്രവാസി ക്ഷേമനിധി അംഗത്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി നല്‍കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള അംഗീകൃത സ്ഥാപനങ്ങള്‍. എന്നാല്‍ ക്ഷേമ നിധി അംഗത്വം എടുത്തുനല്‍കാമെന്ന പരസ്യപ്രചാരണം നടത്തി ചില തട്ടിപ്പുകാര്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴി പ്രാവാസികളില്‍ നിന്നും വന്‍തുക ഈടാക്കുന്നതായി ശ്രദ്ധയില്‍ വന്നിട്ടുണ്ട്. 

ഓണ്‍ലൈനായി അംഗത്വം എടുക്കുന്നതിന് 200 രൂപ മാത്രമാണ് രജിസ്‌ട്രേഷന്‍ ഫീസായി നല്‍കേണ്ടത്. യാതൊരുവിധ അധികതുകയും നല്‍കേണ്ടതില്ല. തട്ടിപ്പിനിരയാകാതെ സൂരക്ഷിതമായി അംഗത്വം എടുക്കുന്നതിനായി ഒ.ടി.പി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതു വഴി അര്‍ഹതയുള്ള ഓരോ പ്രവാസി കേരളീയനും തങ്ങളുടെ യൂസര്‍ ഐ.ഡിയും പാസ്‌വേഡും ലഭ്യമാക്കിയ ശേഷം സുരക്ഷിതമായി, ചൂഷണത്തിന് വിധേയമാകാതെ അംഗത്വമെടുക്കുന്നതിനും മറ്റ് അടവുകള്‍ നടത്തുന്നതിനും കഴിയും. നിലവിലുള്ള അംഗങ്ങള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത് പാസ്‌വേര്‍ഡ് സംവിധാനമുപയോഗിച്ച് ലോഗിന്‍ നടത്താം.

സോഫ്റ്റ് വെയര്‍ സംബന്ധമായ സംശയങ്ങള്‍ക്കും സഹായത്തിനുമായി 8547902515, 0471-2785500, 502 എന്ന ഹെല്പ്പ് ലൈന്‍ നമ്പറുകള്‍ ഉപയോഗപ്പെടുത്താം. ക്ഷേമനിധി അംഗത്വത്തിനായി അധികതുക ഈടാക്കി പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് തടയുന്നതിനും  ഇത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും പോലീസില്‍ പരാതി നല്കിയിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.