×
login
കൂവൈറ്റ് സേവാദര്‍ശന്റെ 'സേവാമൃതം ' ഇന്ന് ; കര്‍മ്മയോഗി പുരസ്‌കാരം പി.ശ്രീകുമാറിന് (ജന്മഭൂമി) സമ്മാനിക്കും

കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ്മുഖ്യാതിഥി ആയിരിക്കും. ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കര്‍മയോഗി പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യും

കുവൈറ്റ്:  സേവാ ദര്‍ശന്‍ കുവൈറ്റ് സംഘടിപ്പിക്കുന്ന മെഗാ ഓണ്‍ലൈന്‍ ഇവന്റ് 'സേവാമൃതം 2022'  ഇന്ന്. കുവൈറ്റ് സമയം വൈകുന്നേരം 5.00 മണി ( ഇന്ത്യന്‍ സമയം  7.30) മുതല്‍ ജന്മഭൂമി, കുവൈറ്റ് സേവാ ദര്‍ശന്‍ എഫ്ബി പേജുകളിലും യു ട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും.  

കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ്ജ്മുഖ്യാതിഥി ആയിരിക്കും. ഗോവ  ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള കര്‍മയോഗി പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ബി.ആര്‍ പ്രസാദ്  അവതരിപ്പിക്കുന്ന സംഗീത നൃത്ത പരിപാടി പരിപാടി പ്രശസ്ത സംഗീതജ്ഞനും പിന്നണി ഗായകനുമായ വിദ്യാധരന്‍ മാസ്റ്റര്‍ നയിക്കും.. പിന്നണി ഗായകന്‍ മിഥുന്‍ ജയരാജ്, ടോപ് സിംഗര്‍ ഫെയിം സീതാലക്ഷ്മി പ്രകാശ്, ഋതുരാജ്, ശാസ്ത്രീയ നര്‍ത്തകരായ കലാമണ്ഡലം ദേവി രവി, കലാമണ്ഡലം ശ്രുതി രവി, പ്രശസ്ത കൊറിയോഗ്രാഫര്‍മാരായ ഡോ. മധു ഗോപിനാഥ്, ഡോ. വൈക്കം സജീവ് എന്നിവര്‍ പങ്കെടുക്കും

കര്‍മ്മയോഗി പുരസ്‌കാരം പത്രപ്രവര്‍ത്തകന്‍ പി.ശ്രീകുമാറിന് (ജന്മഭൂമി) പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ വിജി തമ്പി സമ്മാനിക്കും. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി തങ്ങളുടെ സാന്നിധ്യം അടയാളപ്പെടുത്തിയ വ്യക്തികളെ ആദരിക്കുന്നതിനായി  ഏര്‍പ്പെടുത്തിയതാണ്  കര്‍മ്മയോഗി പുരസ്‌കാരം.. സേവാമൃതം സുവനീര്‍ ഭവന്‍സ് മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ . എന്‍.കെ. രാമചന്ദ്രന്‍ മേനോന്‍. പ്രകാശനം ചെയ്യും. സേവാ ദര്‍ശന്‍ കുവൈറ്റ് നിര്‍മ്മിച്ച ഹ്രസ്വചിത്രം പ്രതീക്ഷ ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും

 


 

 

 

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.