login
നബിയുടെ നാട്ടില്‍ പാഠ്യവിഷയമായി രാമായണവും മഹാഭാരതവും; സൗദി അറേബ്യയുടെ വിദ്യാഭ്യാസ നയത്തില്‍ ഭാരതസംസ്‌ക്കാരവും

ആഗോളതലത്തില്‍ ഭാരതത്തിലെ മഹാഭാരതം, ഭഗവത് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും യോഗ ആയുര്‍വേദം തുടങ്ങിയ ഭാരതീയ പൈതൃകങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കിട്ടുന്ന ആദരവും ഇത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്.

റിയാദ്: ഇസ്ലാം മതം  ജനിച്ച സൗദി അറേബ്യയില്‍ വിദ്യാര്‍ത്ഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കനൊരുങ്ങി ഭരണക്കൂടം. സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയ്ക്കായി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് മുന്നോട്ടു വച്ച പുതിയ പദ്ധതിയായ 'വിഷന്‍ 2030' കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മറ്റ് രാജ്യങ്ങളുടെ ചരിത്രവും സംസ്‌കാരവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്.

ആഗോളതലത്തില്‍ ഭാരതത്തിലെ മഹാഭാരതം, ഭഗവത് ഗീത, രാമായണം തുടങ്ങിയ മതഗ്രന്ഥങ്ങള്‍ക്ക് കിട്ടിയ അംഗീകാരവും   യോഗ ആയുര്‍വേദം തുടങ്ങിയ ഭാരതീയ പൈതൃകങ്ങള്‍ക്ക് അന്തര്‍ദേശീയ തലത്തില്‍ കിട്ടുന്ന ആദരവും ഇത്തരമൊരു തീരുമാനത്തിനു പിന്നിലുണ്ട്.

സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ നയമായ  ''വിഷന്‍ -2030'' സാംസ്‌കാരിക കോഴ്‌സുകള്‍ പഠിപ്പിച്ച് സൗദിയെ പ്രബുദ്ധമാക്കുകയാണ് ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് ഭാഷ നിര്‍ബന്ധമാക്കിയിട്ടുണ്ട്.  

സൗദി അറേബ്യ മുന്നോട്ടുവച്ച 'വിഷന്‍ 2030' സിലബസ് സ്വതന്ത്രവും സ്നേഹപൂര്‍ണവുമായ  ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുമെന്ന് നൗഫ് അല്‍ മാര്‍വായ് എന്ന വ്യക്തി ട്വീറ്റ് ചെയ്തതു.

തന്റെ മകനു ഒണ്‍ലൈനായി നടത്തിയ സ്‌കൂള്‍ പരീക്ഷയുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചാണ് നൗഫ് അല്‍  ഇക്കാര്യം വ്യക്തമാക്കിയത്. ഹിന്ദുമതം, ബുദ്ധമതം, രാമായണം, കര്‍മ്മം, മഹാഭാരതം, ധര്‍മ്മം എന്നിവ ഉള്‍പ്പെട്ട പാഠഭാഗങ്ങള്‍ മകന് മനസ്സിലാക്കാന്‍ താന്‍ സഹായിച്ചത് ആസ്വദിച്ചതായുംനൗഫ് അല്‍ മാര്‍വായ്  വ്യക്തമാക്കുന്നു.

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.