×
login
ദുബായില്‍ രാക്ഷസ മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; വിമാനസര്‍വീസുകളെ ബാധിക്കുമെന്നും ഭരണകൂടം

മഞ്ഞിന്റെ വ്യാപനം ദൂരക്കാഴചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാനാവാത്ത സ്ഥിതിയും ഉണ്ടായേക്കാമെന്ന് ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ബുസ്‌ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്

ദുബായ്: അടുത്ത ദിസങ്ങളില്‍ ദുബായില്‍ (Dubai) ഭീകരമായ രീതിയില്‍ മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്. ജനങ്ങള്‍ നിരത്തുകളില്‍ അടക്കം കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഭരണകൂടം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( National Center of Meteorology (NCM)പ്രകാരം ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൂടല്‍മഞ്ഞ് കനത്തതോടെ ചിലയിടങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ട്.  

മഞ്ഞിന്റെ വ്യാപനം ദൂരക്കാഴചയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും തൊട്ടടുത്ത് നില്‍ക്കുന്നവരെ പോലും കാണാനാവാത്ത സ്ഥിതിയും ഉണ്ടായേക്കാമെന്ന് ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു. വാഹനം ഓടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ബുസ്‌ലൈറ്റുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. താപനില പത്ത് ഡിഗ്രിയായി കുറയുകയും കുറഞ്ഞ താപനില 20 ഡിഗ്രിയായിരിക്കുമെന്നും എന്‍സിഎം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂടല്‍മഞ്ഞ് അധികമായാല്‍ വിമാന സര്‍വീസുകളെ അടക്കം ബാധിക്കുമെന്നും ഭരണകൂടം അറിയിച്ചു.  


 

 

  comment

  LATEST NEWS


  ലോകമെമ്പാടും ചര്‍ച്ചയായി ചോഴചരിത്രം; തിയറ്ററുകള്‍ ഇളക്കിമറിച്ച് മണിരത്‌നം സിനിമ; രണ്ടു ദിവസത്തിനുള്ളില്‍ 150 കോടി കടന്ന് 'പൊന്നിയിന്‍ സെല്‍വന്‍'


  'ഹലോ' എന്നതിന് അര്‍ത്ഥമോ ഊഷ്മളതയോ ഇല്ല; സര്‍ക്കാര്‍ ഓഫീസുകളിലെ ഫാണ്‍കോളുകള്‍ക്ക് ഹലോയ്ക്ക് പകരം 'വന്ദേമാതരം' ഉപയോഗിക്കണം


  അട്ടപ്പാടിയില്‍ 15 കോടിക്ക് ആശുപത്രി; ദേശീയ മിഷനില്‍ കേരളത്തെ ആയുഷ് മേഖലയില്‍ 97.77 കോടിയുടെ പദ്ധതികള്‍


  കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചു, എം.വി. ജയരാജന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി; വിലാപയാത്രയ്ക്ക് തുടക്കമായി


  പൗരത്വ നിയമത്തിനെതിരെ പൊതുമുതല്‍ തകര്‍ത്ത് കലാപം; ആദ്യഘട്ടത്തില്‍ 60പേര്‍ 57 ലക്ഷം അടയ്ക്കണം; വസ്തുക്കള്‍ പിടിച്ചെടുക്കം; കടുപ്പിച്ച് യോഗി സര്‍ക്കാര്‍


  അസര്‍ബൈജാനെ അടിച്ചിടണം; ഇന്ത്യയില്‍ നിന്ന് 2000 മിസൈലുകള്‍ വാങ്ങാന്‍ അര്‍മേനിയ; 5000 കോടിയുടെ ആയുധ കയറ്റുമതി; മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് ചരിത്ര നേട്ടം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.