×
login
ഇന്ത്യന്‍ മിനിസ്‌ക്രീനില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി മലയാളം സീരിയല്‍; ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതകഥയുമായി 'ആണ്‍പിറന്നോള്‍'

താനൊരു ട്രാന്‍സ്മാന്‍ ആണെന്ന് ലോകത്തോട് തുറന്നു പറയുന്ന അപൂര്‍വ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് സീരിയലിന്റെ അടിസ്ഥാനം. പുത്തന്‍ ശ്രമത്തെ കുറിച്ച് വളരെയധികം ആശങ്കയുള്ളതായി സീരിയലിന്റ സംവിധായകന്‍ ശിവമോഹന്‍ തമ്പി പറഞ്ഞു. സമൂഹത്തില്‍ ഓരോ ട്രാന്‍സ്‌ജെന്‍ഡറും അനുഭവിക്കുന്ന വെല്ലുവിളികളെ വെളിച്ചത്ത് കൊണ്ടുവരുക എന്ന ആശയത്തോടെ ചിത്രീകരിക്കുന്ന ഈ സീരിയല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നതില്‍ ഉത്കണ്ഠയുള്ളതായും അദ്ദേഹം പറഞ്ഞു.

ന്ത്യന്‍ മിനിസ്‌ക്രീന്‍ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ജീവിതം അവതരിപ്പിക്കാനൊരുങ്ങി മലയാളം സീരിയല്‍. ശിവമോഹന്‍ തമ്പിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ആണ്‍പിറന്നോള്‍' എന്ന ടെലിവിഷന്‍ സീരിയലാണ് ട്രാന്‍സ്മാന്റെ ജീവിതം മലയാളികളുടെ സ്വീകരണ മുറിയിലേയ്ക്ക് എത്തിക്കുന്നത്.

താനൊരു ട്രാന്‍സ്മാന്‍ ആണെന്ന് ലോകത്തോട് തുറന്നു പറയുന്ന അപൂര്‍വ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലെ സംഘര്‍ഷങ്ങളാണ് സീരിയലിന്റെ അടിസ്ഥാനം. പുത്തന്‍ ശ്രമത്തെ കുറിച്ച് വളരെയധികം ആശങ്കയുള്ളതായി സീരിയലിന്റ സംവിധായകന്‍ ശിവമോഹന്‍ തമ്പി പറഞ്ഞു. സമൂഹത്തില്‍ ഓരോ ട്രാന്‍സ്‌ജെന്‍ഡറും അനുഭവിക്കുന്ന വെല്ലുവിളികളെ വെളിച്ചത്ത് കൊണ്ടുവരുക എന്ന ആശയത്തോടെ ചിത്രീകരിക്കുന്ന ഈ സീരിയല്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്നതില്‍ ഉത്കണ്ഠയുള്ളതായും അദ്ദേഹം പറഞ്ഞു.

പെണ്‍കുഞ്ഞായി ജനിക്കുന്ന ഒരു വ്യക്തി കാലക്രമേണ തന്റെ സ്വത്തം മനസ്സിലാക്കി പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നു. ആ വ്യക്തിയുടെ ജീവിതത്തിലെ മാനസികവും ശാരീരികവുമായ സംഘര്‍ഷങ്ങളുടെ യഥാര്‍ത്ഥ ചിത്രീകരണമായിരിക്കും സീരിയല്‍. വളരെ വെല്ലുവിളി നിറഞ്ഞ പ്രോജക്റ്റാണിതെന്നും സംവിധായകന്‍ വ്യക്തമാക്കി.

അമൃത ടീവിയില്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കുന്ന സീരിയലില്‍ അപൂര്‍വ അപ്പു എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിയ കുര്യാക്കോസാണ്. അഭിനയ രംഗത്തെ തന്റെ ആദ്യ വര്‍ക്ക് എന്ന നിലയില്‍ വളരെ അധികം ആകംശയുണ്ടെന്നും റിയ സീരിയലിന്റെ പൂജ വേളയില്‍ പറഞ്ഞു. റിയയെ കൂടാതെ പാര്‍വതി, മുകുന്ദന്‍, ദേവി അജിത്, തുടങ്ങിയവരും സീരിയലിന്റെ ഭാഗമാണ്.

  comment

  LATEST NEWS


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.