×
login
ഒറ്റപ്പെട്ടു പോയ സ്ത്രീത്വത്തിന്റെ കഥ പറഞ്ഞ് 'ബഹുമാനിച്ച് പായൊരമ്മ'; ഷോര്‍ട്ട് ഫിലിമുമായി സുമേഷ് ലാല്‍

ജീവിതത്തില്‍ ഏക ആശ്രയമായിരുന്ന ഭര്‍ത്താവിന് നെഞ്ചു വേദയുണ്ടായി ഐസിയുവില്‍ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ് ബഹുമാനിച്ച് പോയൊരമ്മ എന്ന ഒരു കൊച്ചു സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്.

ഇരുപത് വയസ് പ്രായത്തില്‍ ഒരു മിലിട്ടറി വാനുമായുണ്ടായ കാര്‍ ആക്‌സിഡന്റില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയൊരു സ്ത്രീത്വം. അന്ന് ആ മിലിട്ടറി വാനില്‍ ഉണ്ടായ ഒരു മുപ്പത്തിയഞ്ചു വയസ്സുകാരന്‍ മിലിട്ടറിക്കാരനുമായി പിന്നീട് അമ്പത് വര്‍ഷം ജീവിതത്തില്‍ ഒരിക്കലും കരയാതെ സന്തോഷത്തോടെ ജീവിച്ച് ജീവിതം ധന്യമാക്കിയോരമ്മ. ബഹുമാനിച്ച് പോകും ആ അമ്മയെ.

ആ അമ്മയുടെ കഥ പറയുന്ന ഹൃസ്വ ചിത്രമാണ് ബഹുമാനിച്ച് പോയൊരമ്മ. പ്രശസ്ത ചലച്ചിത്ര താരമായ മല്ലിക സുകുമാരനെ കേന്ദ്ര കഥാപാത്രമാക്കി സുമേഷ് ലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബേസില്‍ വിത്സണ്‍ നിര്‍വ്വഹിക്കുന്നു.

'ആശുപത്രിയില്‍ ഐസിയു റൂമിന്റെ വെയ്റ്റിങ് ലോഞ്ചില്‍ ഇരിക്കുമ്പോള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടു മുട്ടിയ സ്‌നേഹനിധിയായ ഒരമ്മയുടെ  കഥയാണിത്. ആ അമ്മയുടെ കഥ ഞാന്‍ അറിഞ്ഞപ്പോള്‍ കൈകൂപ്പി തൊഴുതു പോയി ഒരു നിമിഷം. ഏറേ ബഹുമാനിക്കപ്പെടേണ്ട ആ വ്യക്തിത്വം ഈ ലോകം ഇനി തിരിച്ചറിയണം.  ആ അമ്മയുടെ കഥ പറയുന്ന ഈ ഷോര്‍ട്ട് ഫിലിമില്‍ പ്രശസ്ത നടി മല്ലിക സുകുമാരന്‍ അഭിനയിച്ചപ്പോള്‍ അതിലും ഗംഭീരമായിയെന്ന് സംവിധായകന്‍ സുമേഷ് ലാല്‍ പറഞ്ഞു.

ജീവിതത്തില്‍ ഏക ആശ്രയമായിരുന്ന ഭര്‍ത്താവിന് നെഞ്ചു വേദയുണ്ടായി ഐസിയുവില്‍ കിടക്കുമ്പോഴും പതറാതെ ആ അമ്മ ഈ ലോകത്തിനു തന്നെ കാണിച്ച് തന്ന മികച്ച ഒരു സന്ദേശമാണ് ബഹുമാനിച്ച് പോയൊരമ്മ എന്ന ഒരു കൊച്ചു സിനിമയിലൂടെ ദൃശ്യവത്കരിക്കുന്നത്. സിബി ഫിലിംസിന്റെ ബാനറില്‍ ബിജു ചേളിപ്പറമ്പില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബിബിന്‍ ബെന്നി ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പക്കുന്നു. പിആര്‍ഒ- എ.എസ്. ദിനേശ്.

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് കോവിഡിന്റെ അതിതീവ്ര വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി; മൂന്നാം തരംഗം തുടങ്ങിയിട്ടേ ഉള്ളൂ; അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം


  എന്‍പിറ്റിഐയില്‍ പവര്‍ പ്ലാന്റ് എന്‍ജിനീയറിങ് പഠിക്കാം; ഫെബ്രുവരി 15 വരെ ഓണ്‍ലൈനിലൂടെ അപേക്ഷകള്‍ സ്വീകരിക്കും


  വിഎസ് പക്ഷത്തിന്റെ കഥ കഴിഞ്ഞു; ചാത്തന്നൂര്‍ ഏരിയായില്‍ ഇനി പിണറായിക്കാലം, പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി


  നീറ്റ്- യുജി 2022: സംസ്ഥാന കൗണ്‍സലിങ് ജനുവരി 27 മുതല്‍; പ്രവേശനം മാര്‍ച്ച് 15 വരെ


  ജനകീയാസൂത്രണ പദ്ധതിയില്‍ വ്യാപക ക്രമക്കേട്; നല്കുന്നത് ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍, ലക്ഷക്കണക്കിന് രൂപ ഇടനിലക്കാര്‍ തട്ടിയെടുക്കുന്നു


  കൊല്ലം ജില്ലാ ആശുപത്രിയിലെ ജീവനക്കാര്‍ ശീതസമരത്തില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.