×
login
ബിഗ് ബോസ്‍ നാലാം സീസണിന് നാളെ തുടക്കം; ബിഗ് ബോസ് ഹോമിന്റെ എക്‌സ്‌ക്ലൂസിവ് ചിത്രങ്ങള്‍ കാണാം

മാര്‍ച്ച് 27 മുതല്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.

തിരുവനന്തപുരം:മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിന്റെ നാലാം സീസണ്‍ തുടങ്ങുന്നു. മുംബൈ ഫിലിം സിറ്റിയിലെ ബിഗ് ബോസ് വീടിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ശനിയാഴ്ച നടക്കുന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് എപ്പിസോഡ് ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ ഏഷ്യാനെറ്റിലും ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്യും.

ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ബിഗ് ബോസ് ആരാധകര്‍. ഈ വര്‍ഷവും മത്സരാര്‍ത്ഥികളുടെ കൂട്ടത്തില്‍ ഒരു സിനിമാ താരമുണ്ടാകുമെന്ന സൂചന ഏഷ്യാനെറ്റ് ഇതിനകം സോഷ്യല്‍ മീഡിയയിലൂടെ നല്‍കിയിട്ടുണ്ട്. മുംബൈയില്‍ അതിഗംഭീരമായ സെറ്റാണ് ബിഗ്‌ബോസിനായി ഒരുക്കിയിരിക്കുന്നത്.  ഇത്തവണയും സിനിമാലോകത്തുനിന്നും ഒന്നിലധികം താരങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയേക്കും. പക്ഷേ അതാരൊക്കെയാണെന്ന് അറിയാന്‍  ഇനിയും കാത്തിരിക്കണം. മാര്‍ച്ച് 27 മുതല്‍ തിങ്കള്‍ മുതല്‍  വെള്ളിവരെ രാത്രി 9:30 മണിയ്ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 9 മണിയ്ക്കുമാണ് ബിഗ് ബോസ് സംപ്രേഷണം ചെയ്യുക.

ബിഗ് ബോസ് ആദ്യ സീസണില്‍ ശ്വേത മേനോന്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, ഹിമ ശങ്കര്‍, അനൂപ് ചന്ദ്രന്‍, അദിതി രവി, സാബുമോന്‍ തുടങ്ങിയവര്‍ സിനിമാ മേഖലയില്‍നിന്നും പങ്കെടുത്തിരുന്നു. രണ്ടാം സീസണില്‍ രജിനി ചാണ്ടി, സാജു നവോദയ, വാണ നായര്‍, തെസ്‌നി ഖാന്‍, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരായിരുന്നു സിനിമാ താരങ്ങള്‍. മൂന്നാം സീസണില്‍ നോബി മര്‍ക്കോസ്, മണിക്കുട്ടന്‍, മിഷേല്‍ ആന്‍ ഡാനിയേല്‍, സജ്‌ന ഫിറോസ്, ഫിറോസ് ഖാന്‍, രമ്യ പണിക്കര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

  comment

  LATEST NEWS


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.