login
ബിഗ് ബോസ് പരിപാടിയില്‍ നിന്നും സജിന-ഫിറോസ് ദമ്പതികളെ പുറത്താക്കി

മറ്റു മത്സരാര്‍ത്ഥികള്‍ എല്ലാം ഒന്നടങ്കം ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ഇരുവരെയും അവതാരകനായ മോഹന്‍ലാല്‍ തിരിച്ചുവിളിച്ചത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ചാനലില്‍ നടക്കുന്ന ബിഗ് ബോസ് പരിപാടിയില്‍ നിന്നും മത്സരാര്‍ത്ഥികളായ സജിന-ഫിറോസ് ദമ്പതികളെ  പുറത്താക്കി. ഇന്നു പുറത്തുവിട്ട എപ്പിസോഡിലാണ് ഇരുവരെയും പരിപാടിയില്‍ നിന്ന് പുറത്താക്കിയത്. മറ്റു മത്സരാര്‍ത്ഥികള്‍  ഒന്നടങ്കം ഇരുവര്‍ക്കുമെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് ഇരുവരെയും അവതാരകനായ മോഹന്‍ലാല്‍ തിരിച്ചുവിളിച്ചത്.  

സാധാരണ വാരാന്ത്യ എപ്പിസോഡുകളില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്ന മോഹന്‍ലാല്‍ അപ്രതീക്ഷിതമായി ഇന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് എല്ലാവരുടെയും അഭിപ്രായം ചോദിച്ച ശേഷമാണ് ഇരുവരെയും തിരികെ വിളിച്ചത്. നേരത്തെയുളള എപ്പിസോഡില്‍ സജിന-ഫിറോസ് ദമ്പതികളോട് മറ്റുളള മത്സരാര്‍ത്ഥികള്‍ കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു

വീക്കിലി ടാസ്‌കില്‍ മത്സരാര്‍ത്ഥികളുടെ പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനിടെ ഫിറോസിനും സജിനയ്ക്കും എതിരെ മറ്റുളളവര്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. 1 മുതല്‍ 13 വരെ സ്ഥാനങ്ങള്‍ സ്വയം നിര്‍ണയിക്കേണ്ട ടാസ്‌കില്‍ സജിനയും ഫിറോസും ഒന്നാം സ്ഥാനത്തിന് വേണ്ടി വാദിച്ചിരുന്നു. തന്റെ വ്യക്തിപരമായ ചില കാര്യങ്ങള്‍ പരസ്യമാക്കുമെന്ന് ഫിറോസ് പലപ്പോഴും ഭീഷണിയുടെ രൂപത്തില്‍ പറഞ്ഞിട്ടുളളതായി രമ്യ പറഞ്ഞിരുന്നു. ഇതിനിടെയാണ് രൂക്ഷ തര്‍ക്കം അരങ്ങേറിയത്.  

ടാസ്‌കില്‍ സജിനയ്ക്കും ഫിറോസിനും ഏറ്റവും പിറകിലുളള പതിമൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് ബിഗ് ബേസ് ഹൗസില്‍ രൂക്ഷ തര്‍ക്കം അരങ്ങേറി. തുടര്‍ന്നാണ് മോഹന്‍ലാല്‍ ഇന്നു ഷോയില്‍ എത്തി ഇരുവരെയും പുറത്താക്കിയത്.  

  comment

  LATEST NEWS


  ഗണേഷ് കുമാറിനെതിരേ സിപിഎം നേതൃത്വത്തെ സമീപിച്ച് സഹോദരി; അച്ഛന്റെ സ്വത്തുക്കള്‍ തട്ടിയെടുത്തു; സരിത ബന്ധവും ചര്‍ച്ച; ആദ്യ ടേം മന്ത്രിസ്ഥാനം ഒഴിവാക്കി


  രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ ജനങ്ങളെ ഉപയോഗിച്ച് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തുന്നത് അംഗീകരിക്കില്ല; മമതയ്ക്ക് ബംഗാള്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം


  പശുക്കള്‍ക്ക് കുളമ്പുരോഗം പടരുന്നു; കർഷകർ പാൽ കറന്ന് കളയുന്നു, സർക്കാർ ആശുപത്രി ഉണ്ടെങ്കിലും ഡോക്ടർമാരില്ല


  മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സിപിഎം സെല്‍ഭരണം, ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വനിതയ്ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നില്ല


  ഇസ്രയേലിനെ ആക്രമിക്കാന്‍ അയച്ച ആറു മിസൈലുകളും സ്വന്തം രാജ്യത്ത് തന്നെ പതിച്ചു; ഇസ്രയേലിന്റെ തിരിച്ചടിയില്‍ വിറങ്ങലിച്ച് ലെബനന്‍


  ആലപ്പുഴയിൽ കനത്ത മഴയിലും കാറ്റിലും 29 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു, 653 വീടുകള്‍ക്ക് ഭാഗികനാശം


  ചീറിപ്പായുന്നു ടാങ്കർ ലോറികൾ :അപകടക്കെണിയൊരുക്കി ദേശീയപാത, ഒരു മാസത്തിനിടെ അപകടത്തിൽപ്പെട്ടത് മൂന്ന് ടാങ്കർ ലോറികൾ


  പാലസ്തീന് ഐക്യദാര്‍ഢ്യവുമായി ഖത്തര്‍; ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസ റെഡ്ക്രസന്റ് ഓഫീസ് ഇസ്രയേല്‍ ഷെല്‍ ആക്രമണത്തില്‍ തകര്‍ത്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.