×
login
ബിഗ് ബോസ്‍ ഷോയിലെ ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കോവിഡ്; ഷൂട്ടിങ് നിര്‍ത്തിയതായി റിപ്പോര്‍ട്ട്‍; ക്യാമറമാന്‍ ഗുരുതര അവസ്ഥയിലെന്ന് തമിഴ് മാധ്യമം

ഷൂട്ടിങ് സൈറ്റില്‍ നിന്നും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെന്നൈ: മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഷോ ആയ ബിഗ് ബോസിനെ പ്രതിസന്ധിയിലാക്കി കോവിഡ്. ചെന്നൈയിലെ ഷൂട്ടിങ് സൈറ്റില്‍ ടെക്‌നീഷ്യന്‍ ഉള്‍പ്പെടെ ആറു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഷോയുടെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍, ബിഗ് ബോസ് അണിയറ പ്രവര്‍ത്തകര്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.  

കോവിഡിന്റേയും ലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തില്‍ ഷോ രണ്ടാഴ്ച കൂട്ടി നീട്ടിയിരുന്നു. ജൂണിലാകും ഗ്രാന്‍ഡ് ഫിനാലേയെന്ന് അണിയറപ്രവര്‍ത്തകരും വ്യക്തമാക്കി. സാധാരണഗതിയില്‍ നൂറ് ദിവസമാണ് ബിഗ്‌ബോസിന്റെ കണക്ക്. കൊവിഡ് കണക്കുകള്‍ ദിനം പ്രതി വര്‍ധിക്കുന്നതിന്റെ അടിസ്ഥാനത്തിലും തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലുമാണ് ഷോ 14 ദിവസങ്ങള്‍ നീട്ടിയത്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മോഹന്‍ലാലും വ്യക്തമാക്കിയിരുന്നു.

എന്നാല്‍, ചില തമിഴ്മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബിഗ് ബോസ് സെറ്റിലെ സ്ഥിതി അതീവഗുരുതരണെന്നാണ്. സെറ്റിലെ ഒരു ഛായാഗ്രാഹകന്‍ അപകടകരമായ അവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണെന്നും ഇതുവരെ 17 പേര്‍ രോഗബാധിതരാണെന്നും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നിട്ടും ഷൂട്ടിംഗ് തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ടുകളെ ഉദ്ദരിച്ച് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഷൂട്ടിങ് സൈറ്റില്‍ നിന്നും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

 

 

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.