×
login
രജനികാന്തിന് വേണ്ടി ശിവകാര്‍ത്തികേയന്‍ പിന്‍മാറുന്നു; 'ഡോക്ടര്‍' തിയറ്ററില്‍ നിന്ന് പിന്‍വലിക്കും; നാലിന് എല്ലാവരുടെയും വീട്ടിലെത്തിക്കാന്‍ സണ്‍ ടിവി

രജനിയുടെ ദീപാവലി ചിത്രമായ 'അണ്ണാത്തെ'യ്ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്ടര്‍' തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. നവംബര്‍ മൂന്നുവരെയെ 'ഡോക്ടര്‍' തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നാലിന് റിലീസ് ചെയ്യുന്ന അണ്ണാത്തയ്ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം സണ്‍ പിക്‌ച്ചേഴ്‌സ് എടുത്തിരിക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് സിനിമയ്ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ വഴിമാറികൊടുക്കുന്നു. രജനിയുടെ ദീപാവലി ചിത്രമായ 'അണ്ണാത്തെ'യ്ക്ക് വേണ്ടി ശിവകാര്‍ത്തികേയന്‍ ചിത്രം 'ഡോക്ടര്‍' തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ നിന്ന് പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. നവംബര്‍ മൂന്നുവരെയെ 'ഡോക്ടര്‍' തമിഴ്‌നാട്ടിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. നാലിന് റിലീസ് ചെയ്യുന്ന അണ്ണാത്തയ്ക്ക് കൂടുതല്‍ സ്‌ക്രീനുകള്‍ ഒരുക്കാനാണ് ഇത്തരമൊരു തീരുമാനം സണ്‍ പിക്‌ച്ചേഴ്‌സ് എടുത്തിരിക്കുന്നത്. 'ഡോക്ടര്‍' ദീപാവലി ദിനത്തില്‍ തന്നെ സണ്‍ ടിവിയിലൂടെ വൈകിട്ട് 6.30ന് റിലീസ് ചെയ്യും. ഈ പ്രഖ്യാപനം കേരളത്തിലെ തിയറ്ററുകള്‍ക്ക് വന്‍ തിരിച്ചടിയായിട്ടുണ്ട്. സണ്‍ ടിവിയില്‍ സിനിമ എത്തുന്നതോടെ കേരളത്തിലെ തിയറ്ററുകളിലേക്കും എത്തുന്ന പ്രേക്ഷകര്‍ക്ക് കുറവുണ്ടാവും.  

കൊറോണ മൂലം തകര്‍ന്ന തമിഴ് സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കിയ സിനിമയാണ് 'ഡോക്ടര്‍' കേരളത്തിലെ തിയറ്ററുകള്‍ തുറന്ന ആദ്യം റിലീസ് ചെയ്യ്തതും ശിവകാര്‍ത്തികേയന്‍ സിനിമയായ ഡോക്ടറായിരുന്നു.  തമിഴ്നാട്ടില്‍ ഒക്ടോബര്‍ ഒന്‍പതിന് റിലീസ് ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ചലനമാണ് സൃഷ്ടിക്കുന്നത്. ഇതുവരെ 90 കോടി രൂപയാണ് ലോകത്തെമ്പാടുമുള്ള തിയറ്ററുകളില്‍ നിന്നും സിനിമ വാരിയത്. കൊറോണയുടെ രണ്ടാം തരംഗത്തിന് ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയാണ് ഡോക്ടര്‍.  

നെല്‍സണ്‍ ആദ്യം സംവിധാനം ചെയ്ത നയന്‍താര ചിത്രം കൊലമാവ് കോകില പോലെയുള്ള ഡാര്‍ക് കോമഡി ചിത്രമാണ് ഡോക്ടര്‍. ശിവകാര്‍ത്തികേയന്‍ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം അനിരുദ്ധ് ആണ്. പ്രിയങ്ക മോഹന്‍, വിനയ് റായ്, യോഗി ബാബു, മിലിന്ദ് സോമന്‍, അരുണ്‍ അലക്‌സാണ്ടര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യാനിരുന്ന സിനിമ കൊറോണ പ്രതിസന്ധികള്‍ മൂലം മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് ഈ വര്‍ഷം മെയ് 13 ലേക്ക് റിലീസ് മാറ്റിയെങ്കിലും കോവിഡ് രണ്ടാം വരവില്‍ അതും നീട്ടിവച്ചു

  comment

  LATEST NEWS


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിക്കുകയാണുണ്ടായത്


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17


  'മരക്കാര്‍' സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍; കാഞ്ഞിരപ്പള്ളി സ്വദേശി നസീഫിനെ പിടികൂടി പൊലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.