login
'വീണ്ടും വിവാഹം കഴിക്കാന്‍ തയാര്‍; ഞാന്‍ സ്ത്രീവിരുദ്ധനല്ല, ഒരു അനാവശ്യവും ഇതുവരെ പറഞ്ഞിട്ടില്ല'; തുറന്നു പറഞ്ഞ് ബിഗ്‌ബോസ് താരം ഡോ. രജിത് കുമാര്‍

പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചു. പക്ഷേ അതിനും ഞാന്‍ പഴി കേട്ടു. ഭാര്യയെ ഞാനാണ് കൊന്നതെന്ന്. ഇപ്പോഴും ചിലര്‍ എന്നെ സ്ത്രീ വിരുദ്ധന്‍ എന്ന് വിളിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോയെന്ന്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്.

മലയാളം ബിഗ്‌ബോസ് ഷോയില്‍ എത്തി ഏറ്റവും അധികം ആരാധകരെ സൃഷ്ടിച്ച ആളാണ് ഡോ. രജിത് കുമാര്‍. എന്നാല്‍, താന്‍ സ്ത്രീവിരുദ്ധനെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. അതു ശരിയല്ല. ഞാന്‍ ഒരു സ്ത്രീയോടും അനാവശ്യം പറഞ്ഞിട്ടില്ല. അമ്മയ്ക്കുവേണ്ടി, ഭാരതാംബയ്ക്കുവേണ്ടി ജീവിക്കുന്ന ഞാനെങ്ങനെ സ്ത്രീവിരുദ്ധനാവും. സ്ത്രീയെ പൂജിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നിടത്ത് ഐശ്വര്യം വര്‍ധിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.  

നിരന്തരം ഇങ്ങനെയുള്ള ആരോപണങ്ങള്‍ ചില തല്‍പരകക്ഷികളാണ് പ്രചരിപ്പിക്കുന്നത്. അതിനാല്‍ തന്നെ വീണ്ടും  വിവാഹം കഴിക്കാന്‍ റെഡിയാണെന്നും    രജിത് കുമാര്‍ പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാക്ക് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.  രണ്ട് ഇഷ്ടികകള്‍ തമ്മില്‍ ചേര്‍ത്തുവെക്കണമെങ്കില്‍ അതിനിടയില്‍ നല്ല സ്‌ട്രോങ് സിമന്റ് വേണമെന്ന് പറയുന്നതുപോലെ. പക്ഷേ ഞാനും ആദ്യഭാര്യയും തമ്മില്‍ അതില്ലാതായി.

എന്റെ ഭാര്യ രണ്ടു വട്ടം ഗര്‍ഭിണിയായിട്ടും അബോര്‍ഷനായി. എന്റെ രണ്ട് കുഞ്ഞുങ്ങളും മരിച്ചതോടെ ഇനി ഇങ്ങനെ പോയാല്‍ പറ്റില്ലെന്ന് തോന്നുകയായിരുന്നു പെട്ടെന്ന് വിവാഹമോചനത്തിലേക്ക് പോവാന്‍ തീരുമാനിച്ചു. വലിച്ചുകെട്ടി പോയിട്ട് രണ്ടുപേരുടെയും ജീവിതം ഒന്നുമല്ലാതാക്കുന്നതിനോട് യോജിപ്പില്ലായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ പിരിഞ്ഞത്. അതുകഴിഞ്ഞ് ആ പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു. അവള്‍ക്ക് കുഞ്ഞായി

പക്ഷേ പ്രസവ സമയത്ത് അവള്‍ മരിച്ചു. പക്ഷേ അതിനും ഞാന്‍ പഴി കേട്ടു. ഭാര്യയെ ഞാനാണ് കൊന്നതെന്ന്. ഇപ്പോഴും ചിലര്‍ എന്നെ സ്ത്രീ വിരുദ്ധന്‍ എന്ന് വിളിക്കുന്നുണ്ട്. അപ്പോള്‍ ഞാന്‍ വിചാരിച്ചു, ഒരു പെണ്ണ് കെട്ടിയാല്‍ ആ വിളി മാറിക്കിട്ടുമല്ലോയെന്ന്. അതുകൊണ്ട് കല്യാണം കഴിക്കാന്‍ ഞാന്‍ തയ്യാറാണ്.

  comment

  LATEST NEWS


  കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു


  മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം


  തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്‍മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും


  ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്


  ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ


  സസ്യങ്ങള്‍ സമ്മര്‍ദ്ദാനുഭവങ്ങള്‍ സന്തതികളിലേക്ക് കൈമാറ്റം ചെയ്യുന്നതായി പഠനം


  എ.സമ്പത്ത് വീട്ടിലിരുന്നും ശമ്പളം കൈപ്പറ്റിയത് ലക്ഷങ്ങള്‍; ലോക്ക് ഡൗണ്‍ സമയത്തും പ്രത്യേക അലവന്‍സ് വാങ്ങി; ആകെ വാങ്ങിയ ശമ്പളം 20 ലക്ഷം രൂപ


  കൊവിഡ് വ്യാപനം; കാസർകോട്ട് 622 പേര്‍ക്ക് കൂടി കൊവിഡ്, കര്‍ശന നടപടികളിലേക്ക് നീങ്ങേണ്ടി വരും: കളക്ടര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.