ജന്മഭൂമിയുടെ ആദ്യകാലം മുതലുള്ള ഏജന്റ് കെ.എസ്. സോമനാഥ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു
തൊടുപുഴ: ജന്മഭൂമിയുടെ മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡ് നൈറ്റ് 'ദൃശ്യം 2022'ന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചു. തൊടുപുഴ കൃഷ്ണതീര്‍ത്ഥം ഓഡിറ്റോറിയത്തില്‍ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ അഖില ഭാരതീയ അയ്യപ്പ സേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്്, ജന്മഭൂമിയുടെ ആദ്യകാലം മുതലുള്ള ഏജന്റ് കെ.എസ്. സോമനാഥ് എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു.
ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ഇടുക്കി വിഭാഗ് സംഘചാലക് കെ.എന്‍. രാജു അധ്യക്ഷനായി. ജന്മഭൂമി കോര്‍പ്പറേറ്റ് അസി. സര്‍ക്കുലേഷന്‍ മാനേജര്‍ എം.വി. ഉണ്ണികൃഷ്ണന്, കോട്ടയം യൂണിറ്റ് മാനേജര്‍ എം.ആര്. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി സഹകാര്‍ ഭാരതി സംസ്ഥാന സെക്രട്ടറി എസ്. പദ്മഭൂഷണ്‍ ജനറല്‍ കണ്‍വീനറും, തപസ്യ കോട്ടയം മേഖല പ്രസിഡന്റ് വി.കെ. ബിജു ചെയര്‍മാനുമായുള്ള 151 അംഗ സ്വാഗത സംഘം രൂപീകരിച്ചു. തൊടുപുഴ ജോഷ് പവലിയനില്വച്ച് ഈ മാസം 28നാണ് അവാര്‍ഡ് നൈറ്റ്. നടന് ഉണ്ണിമുകുന്ദന് മുഖ്യ അതിഥിയാകും.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
കന്നഡ ടിവി താരം ചേതന രാജ് അന്തരിച്ചു.്അന്ത്യം പ്ലാസ്റ്റിക് സര്‍ജ്ജറിയെത്തുടര്‍ന്ന്
ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ്: സംവിധായകന് ജി എസ് വിജയന് ജൂറി ചെയര്മാന്
'ദൃശ്യം 2022'; ലോഗോ പ്രകാശനം ചെയ്തു
ബിഗ് ബോസ് നാലാം സീസണിന് നാളെ തുടക്കം; ബിഗ് ബോസ് ഹോമിന്റെ എക്സ്ക്ലൂസിവ് ചിത്രങ്ങള്‍ കാണാം