login
കര്‍ഷകനെ പോലീസ് വെടിവച്ചു കൊന്നെന്ന വ്യാജവാര്‍ത്ത; രാജ്ദീപ് സര്‍ദേശായി‍യെ ഇന്ത്യ ടുഡേ‍ ചാനല്‍ സസ്‌പെന്‍ഡ് ചെയ്തു

അതേസമയം, ട്വീറ്ററില്‍ അടക്കം അറസ്റ്റ് രാജ്ദീപ് ക്യാപെയ്ന്‍ ട്രെന്‍ഡിങ്ങായി തുടരുകയാണ്.

ന്യൂദല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക ഇടനിലക്കാര്‍ നടത്തിയ ട്രാക്റ്റര്‍ റാലി സംബന്ധിച്ച വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരേ നടപടി. കര്‍ഷകര്‍ക്കു നേരേ പോലീസ് വെടിവച്ചെന്നും ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടെന്നുമാണ് രാജ്ദീപ് ട്വീറ്റ് ചെയ്തത്. എന്നാല്‍, അമിത വേഗത്തില്ലെത്തിയ ട്രാക്റ്റര്‍ പോലീസിന്റെ ബാരിക്കേഡില്‍ ഇടിച്ചു മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ദൃശ്യങ്ങള്‍ സഹിതം പോലീസ് തെളിയിച്ചിരുന്നു. ഇതിനു പിന്നാലെ രാജ്ദീപിനെതിരേയും ഇന്ത്യ ടുഡേ ചാനലിനെതിരേയും വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു. 

ദല്‍ഹിയില്‍ കലാപം സൃഷ്ടിക്കാന്‍ രാജ്ദീപ് കരുതിക്കൂട്ടി ട്വീറ്റ് ചെയ്തതാണ് വ്യാജവാര്‍ത്ത എന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്നാണ് ഇന്ത്യാ ടുഡേ സീനിയര്‍ ആങ്കറും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ രാജ്ദീപ് സര്‍ദേശായിയെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചാനല്‍ തീരുമാനിച്ചത്. രണ്ടാഴ്ച കാലത്തേക്ക് വാര്‍ത്ത- പരിപാടി അവതരണത്തില്‍ നിന്ന് രാജ്ദീപിനെ മാറ്റി. ഒപ്പം, ഒരു മാസത്തെ ശമ്പളവും നല്‍കില്ല. ചാനലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ട്വീറ്ററില്‍ അടക്കം അറസ്റ്റ് രാജ്ദീപ് ക്യാപെയ്ന്‍ ട്രെന്‍ഡിങ്ങായി തുടരുകയാണ്.  

 

 

 

  comment

  LATEST NEWS


  അമിത് ഷാ വെളിപ്പെടുത്തിയ ആ ദുരൂഹ മരണം കാരാട്ട് റസാഖിന്റെ സഹോദരന്റേതോ?; ദുരൂഹതയുണ്ടെങ്കില്‍ അന്വേഷിക്കാമെന്ന് കൊടുവള്ളി എംഎല്‍എ


  മണ്ഡൽ കമ്മീഷൻ വിധി പുനഃപരിശോധിക്കുന്നത് പരിഗണിക്കും, എല്ലാ സംസ്ഥാനങ്ങൾക്കും നോട്ടിസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി


  വിവാദ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ചീഫ് ജസ്റ്റിസ്, ചോദ്യം തെറ്റായി റിപ്പോർട്ട് ചെയ്തു, തന്റെ കോടതി സ്ത്രീകളെ വലിയ രീതിയില്‍ മാനിക്കുന്നു


  സ്ഥാനാർത്ഥി നിർണയം: എൻ‌സിപി പൊട്ടിത്തെറിയിലേക്ക്, ശശീന്ദ്രൻ വേണ്ടെന്ന് എൻ.വൈ.സി, കോൺ‌ഗ്രസിലും സിപി‌എമ്മിലും പോസ്റ്റർ യുദ്ധം


  പാക്കിസ്ഥാനില്‍ അഞ്ചംഗ ഹിന്ദു കുടുംബം കൊല്ലപ്പെട്ടു; മൃതദേഹങ്ങള്‍ കണ്ടെത്തിയത് കഴുത്തറത്ത നിലയില്‍, ഞെട്ടല്‍ മാറാതെ പ്രദേശവാസികള്‍


  പൊതു ഇടങ്ങളിലെ 'ബുര്‍ഖ' നിരോധനത്തിന് അനുകൂലമായി വോട്ട് ചെയ്ത് സ്വിറ്റ്‌സര്‍ലന്‍ഡ്; ഹിതപരിശോധനയില്‍ പിന്തുണച്ചത് 51 ശതമാനം


  സ്ത്രീ ജീവിതങ്ങൾക്ക് മോദിയുടെ സമ്മാനങ്ങൾ ഏറെ, എല്ലാ പദ്ധതികളിലും ‘അർധനാരീശ്വര’ സങ്കൽപ്പം


  വനിത സംവിധായികയുടെ ചിത്രത്തില്‍ ആദ്യമായി നായകനായി മമ്മൂട്ടി; നായിക പാര്‍വതി; റത്തീനയുടെ 'പുഴു' നിര്‍മിക്കാന്‍ മകന്‍ ദുല്‍ഖറും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.