×
login
ജന്മഭൂമി‍ ടെലിവിഷന്‍ അവാര്‍ഡ്: കുടുംബവിളക്ക് മികച്ച സീരിയല്‍; മനോജ് ശ്രീലകം സംവിധായകന്‍; രാജീവ് നടന്‍; അമല നടി

മെയ് 28 ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പരിപാടി ജനം ടീവിയില്‍ സംപ്രേഷണം ചെയ്യും.

തിരുവനന്തപുരം:ജന്മഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള)  സംവിധായകന്‍  മനോജ്  ശ്രീലകം ആണ്  മികച്ച സംവിധായകന്‍. മികച്ച നടനായി രാജീവ് പരമേശ്വരരനും (സാന്ത്വനം, ഏഷ്യാനെറ്റ്) നടിയായി അമല ഗിരീശനും (ചെമ്പരത്തി, സീ കേരള) തെരഞ്ഞെടുക്കപ്പെട്ടു. താഴെ പറയുന്നവയാണ് മറ്റ് അവാര്‍ഡുകള്‍.

മനോജ്  ശ്രീലകം                                                              ജെ.പള്ളാശ്ശേരി                                                                                        

മികച്ച രണ്ടാമത്തെ സീരിയല്‍  മഞ്ഞില്‍ വിരിഞ്ഞ പൂവ് (മഴവില്‍ മനോരമ), തിരക്കഥ ജെ.പള്ളാശ്ശേരി (സ്വാന്തനം, ഏഷ്യാനെറ്റ്), സ്വഭാവ നടന്‍ കോട്ടയം റഷീദ് (പാടാത്ത പൈങ്കിളി, ഏഷ്യാനെറ്റ്), സ്വഭാവ നടി രഞ്ജുഷ മേനോന്‍ (വിവിധ സീരിയലുകള്‍), താരജോഡി വിപിന്‍ ജോസ്-അന്‍ഷിത(കൂടെവിടെ, ഏഷ്യാനെറ്റ്), കോമഡി ടീം ഉരുളക്ക് ഉപ്പേരി (അമൃത ടി.വി),ഹാസ്യ നടന്‍ അനീഷ് രവി (അളിയന്‍സ്, കൗമുദി ടിവി), ഹാസ്യ നടി ശ്രുതി രജനീകാന്ത് (ചക്കപ്പഴം,ഫ്‌ളവേഴ്‌സ്), ബാലതാരം കണ്ണന്‍ (ചക്കപ്പഴം,ഫ്‌ളവേഴ്‌സ്) ),പ്രത്യേക ജൂറി പരാമര്‍ശം ശ്രീദേവി അനില്‍(എന്റെ മാതാവ്, സൂര്യ).

 രാജീവ്                                                                                                                       അമല                                            

 


 

                                                  കോട്ടയം റഷീദ്                                                                     രഞ്ജുഷ മേനോന്‍ 

പ്രശസ്ത  സംവിധായകന്‍ ജി.എസ് വിജയന്‍ ചെയര്‍മാനായുള്ള പാനാലാണ് വിധി നിര്‍ണയം നടത്തിയത്. കലാധരന്‍ (സംവിധായകന്‍), ദീപു കരുണാകരന്‍ ( സംവിധായകന്‍), ലീലാ പണിക്കര്‍ (നടി) ഗുര്‍ദ്ദീപ് കൗര്‍ വേണു(നിര്‍മ്മാതാവ്) പി.ശ്രീകുമാര്‍ (മാധ്യമ പ്രവര്‍ത്തകന്‍) എന്നവരാണ് മറ്റ് ജൂറി അംഗങ്ങള്‍.  

                                                       അനീഷ് രവി                                                                                    ശ്രുതി രജനീകാന്ത്

മെയ് 28 ന് തൊടുപുഴയില്‍ നടക്കുന്ന താരനിശയില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. പരിപാടി ജനം ടീവിയില്‍ സംപ്രേഷണം ചെയ്യും.

 വിപിന്‍ ജോസ്-                                                                               അന്‍ഷിത

 

                                                  ശ്രീദേവി അനില്‍                                                               കണ്ണന്‍
  comment

  LATEST NEWS


  മുഹമ്മദ് റിയാസിന് ക്രിസ്റ്റ ഉള്‍പ്പെടെ രണ്ട് ഔദ്യോഗിക വാഹനങ്ങള്‍; എട്ടു മന്ത്രിമാര്‍ക്കും ചീഫ് സെക്രട്ടറിക്കും പുതിയ ഇന്നോവ ക്രിസ്റ്റ


  നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്ന് മേനക സുരേഷ് കുമാര്‍


  സ്വന്തം പറമ്പില്‍ നിന്നുള്ള വാഴക്കുല വെട്ടി ഡോ. ഹരീഷ് പേരടി


  എഫ് പിഒ വഴി നിശ്ചിത ദിവസത്തില്‍ 20000 കോടി സമാഹരിക്കുമെന്ന് അദാനി പറഞ്ഞു; അത് നടന്നു; ഹിന്‍ഡന്‍ബര്‍ഗിന് ആദ്യ തോല്‍വി


  ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു


  അദാനിയുടെ ഓഹരികള്‍ വാങ്ങി വായ്പ നല്‍കിയിട്ടില്ല; അദാനിഗ്രൂപ്പുമായി 7000 കോടി രൂപയുടെ വ്യാപാര ബന്ധം; ഭയപ്പെടാനില്ലെന്നും പിഎന്‍ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.