×
login
നിറത്തേയും വൈകല്യത്തേയും പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി കണ്ണാടി;ഏറ്റെടുത്ത് പ്രേക്ഷകര്‍

സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ആശയങ്ങളെ തിരിച്ചറിയാനും ഇതിനെതിരെ ചിന്തിക്കാനും ഇത് പ്രേരണയും നല്‍കുന്നു.

നിറവും ജാതിയും ശാശീരിക പരിമിതികള്‍ക്കും നേരെയുള്ള പരിഹാസങ്ങള്‍ക്ക് മറുപടി നല്‍കുന്ന കണ്ണാടി. അനു അനിലിന്റെ ഈ ഹ്രസ്വചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു.  

ജാതീയതയേയും നിറത്തേയും ശാശീരിക പരിമിതികളേയും പരിഹാസത്തോടെ ചിത്രീകരിച്ച് ശ്രദ്ധ നേതാടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ഇത്. അനു അനില്‍ സംവിധാനവും തിരക്കഥയും നിര്‍വഹിച്ചിട്ടുള്ള ഈ ചിത്രത്തെ അഭിനേതാക്കളുടെ ലളിതമായ അവതരണ ശൈലിയെ തുടര്‍ന്നാണ് ജനങ്ങള്‍ ഏറ്റെടുത്തത്.  

സമൂഹത്തില്‍ തെറ്റായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന ആശയങ്ങളെ തിരിച്ചറിയാനും ഇതിനെതിരെ ചിന്തിക്കാനും ഇത് പ്രേരണയും നല്‍കുന്നു. നിറത്തേയും വൈകല്യത്തേയും പ്രമേയമാക്കി വൈറലാകാന്‍ ശ്രമിക്കുന്ന മറ്റുചിത്രങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്ക് ഒരു നല്ല സന്ദേശം എന്ന രീതിയിലാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്.  

അനന്ദു അനിലാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്. കൃഷ്ണ ലാല്‍, ഷിതിന്‍ പുശ്പരാജ് എന്നിവരാണ് ഛായാഗ്രഹണം, ചിത്രസംയോജനം കളറിങ് ബിജേഷ് കെബി, പശ്ചാത്തല സംഗീതം- അലന്‍ ജോസഫ് നെപ്പോളിയന്‍, കല- ശ്രീരാഗ് അനില്‍, സുകേഷ് വിജയന്‍, ഷജീല, ശ്രീക്കുട്ടന്‍ മങ്ങാട്, ശ്രീഹരി ശ്രീജിത്ത് എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

  comment

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.