×
login
ചിരിയുടെ കെട്ടഴിച്ച് വേദി കയ്യടക്കി കോട്ടയം നസീര്‍ ടീം

ഹാസ്യത്തിന്പുതിയ മാനങ്ങള്‍ സൃഷ്ടിച്ച അയ്യപ്പ ബൈജുവിന്റെ മദ്യപാനിയുടെ വേഷപകര്‍ച്ചവേദിയില്‍ ഹാസ്യത്തിന്റെ തിരമാലകള്‍ തീര്‍ത്തു.

തൊടുപുഴ: കലാസ്വാദരുടെ മനസ്സിലെ ചിരിയുടെ മാലപ്പടക്കത്തിന് തിരിതെളിച്ചാണ് കോട്ടയം നസീര്‍ വേദി കൈയടക്കിയത്. പ്രശസ്ത സിനിമാ നടന്‍മാരുടെ ശബ്ദ ഗാഭീര്യം അല്‍പം പോലും കുറവ് വരാതെ വേദിയില്‍ അവതരിപ്പിച്ച് കോട്ടയം നസീര്‍ ആന്റ് ടീം കാണികളുടെ കൈയടി നേടി.

കൊവിഡ് പ്രതിസന്ധിയുടെ കഴിഞ്ഞ 2 വര്‍ഷക്കാലത്തിന് ശേഷം ആദ്യമായിട്ടാണ് ഇതുപോലൊരു വേദിയില്‍ എത്തുന്നത്. അനുഗ്രഹീതമായ നിറഞ്ഞ സദസ് നല്‍കിയ ജന്മഭൂമിയോടുള്ള കടപ്പാടും സ്നേഹവും കോട്ടയം നസീര്‍ കലാസ്വാദകരോട് പങ്കുവെച്ചു.  

സുരേഷ് ഗോപിയുടേയും, മോഹന്‍ലാലിന്റേയും ശബ്ദം അനുകരിച്ചപ്പോഴാണ് കൂടുതല്‍ കൈയടി കിട്ടിയത്.  പരിപാടികള്‍ ഒന്നിനൊന്ന് വ്യത്യസ്തമായപ്പോള്‍ കാണികളും ആരവത്തിലായി.


പകര്‍ന്നാടി അയ്യപ്പ ബൈജു

ഹാസ്യത്തിന്പുതിയ മാനങ്ങള്‍ സൃഷ്ടിച്ച അയ്യപ്പ ബൈജുവിന്റെ മദ്യപാനിയുടെ വേഷപകര്‍ച്ചവേദിയില്‍ ഹാസ്യത്തിന്റെ തിരമാലകള്‍ തീര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്രോതസാണ് മദ്യപാനികള്‍ എന്ന് പറഞ്ഞപ്പോള്‍ സദസ് നിറഞ്ഞ കൈയടിയോടെ അത് സ്വീകരിച്ചു. ഇന്നത്തെ യുവത മൊബൈല്‍ ഫോണിന് അടിമകളാണ് എന്ന് ഹാസ്യത്തിലൂടെ അവതരിപ്പിച്ചത് സദസ് ഏറെ ആസ്വദിച്ചു.

 

  comment

  LATEST NEWS


  അധിക്ഷേപിക്കാനും അപഹസിക്കാനും കുന്തവും കുടചക്രവുമല്ല ഇന്ത്യന്‍ ഭരണഘടന; മന്ത്രി സജി ചെറിയാന്‍ മാപ്പ് പറയണമെന്ന് ബി.ഗോപാലകൃഷ്ണന്‍


  തൃപ്പൂണിത്തുറയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: രണ്ട് യുവാക്കള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്


  സജിചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണം; പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റുകാരുടെ ഭരണഘടനയോടുള്ള അനാദരവെന്നും കെ.സുരേന്ദ്രന്‍


  വെള്ളത്തിന് മുകളില്‍ അന്‍പതടി വലുപ്പമുള്ള കമലഹാസന്‍ ചിത്രം തീര്‍ത്ത് ഡാവിഞ്ചി സുരേഷ്; വര്‍ണ്ണങ്ങളില്‍ പിറന്നത് എണ്‍പതഞ്ചാമതെ മീഡിയം


  ആവിക്കല്‍ മലിനജല പ്ലാന്റിനെതിരെയുള്ള സമരത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍; ആളുകളെ തെറ്റിദ്ധരിപ്പിച്ച് സമരം സംഘടിപ്പിക്കുകയാണെന്ന് എം.വി. ഗോവിന്ദന്‍


  ഭരണഘടനയെ അവഹേളിക്കല്‍; രാജ്ഭവന്‍ ഇടപെട്ടു; സജി ചെറിയാന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു; രാജി ആവശ്യം ശക്തം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.