×
login
കുടുക്ക് വെബ്‌സീരീസ് - പുതിയ എപ്പിസോഡ്

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു വരുന്ന വെബ്‌സീരീസ് ആയ കുടുക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കള്ള നമ്പൂതിരി റീല്‍സ് ഓണ്‍-സ്‌ക്രീന്‍ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഇതിനോടകംതന്നെ മികച്ച സ്വീകാര്യതയാണ് ഏറ്റവും പുതിയ എപ്പിസോഡിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

 

മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു വരുന്ന വെബ്‌സീരീസ് ആയ കുടുക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കള്ള നമ്പൂതിരി റീല്‍സ് ഓണ്‍-സ്‌ക്രീന്‍ യൂട്യൂബ് ചാനലില്‍ റിലീസ് ചെയ്തു. ഇതിനോടകംതന്നെ മികച്ച സ്വീകാര്യതയാണ് ഏറ്റവും പുതിയ എപ്പിസോഡിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

അമ്മാമ്മയുടെ കൊച്ചുമോന്‍ എന്നറിയപ്പെടുന്ന ജിന്‍സന്‍ സംവിധാനം ചെയ്ത് മലയാളത്തില്‍ നിര്‍മിക്കുന്ന കുടുക്ക് വെബ്‌സീരീസിന്റെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കുള്‍പ്പടെ മൊഴിമാറ്റം ചെയ്ത എപ്പിസോഡുകള്‍ ഡിസംബറില്‍ റിലീസിന് ഒരുങ്ങുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

മഞ്ജുഷ മാര്‍ട്ടിന്‍, ബിനു അടിമാലി, നസീര്‍ സംക്രാന്തി, ഡയാന ഹമീദ്, രാജു തോട്ടം, കല, ആതിര മാധവ് തുടങ്ങിയവരും അമ്മാമ്മ കൊച്ചുമോന്‍ ജോമോന്‍ തുടങ്ങിയവരും പ്രശസ്ത വെബ്‌സീരീസ് ആയ ഒതളങ്ങ തുരുത്തിലെ ഉത്തമന്‍ എന്നു വിളിക്കുന്ന ജഗദീഷും പാച്ചു എന്നു വിളിക്കുന്ന മൃദുലും വെബ് സീരീസില്‍ ഭാഗമാകുന്നുണ്ട്. റീല്‍സ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിതിന്‍ തോട്ടത്തില്‍ ആണ് നിര്‍മാണം. ഓണത്തോടുകൂടി എപ്പിസോഡുകള്‍ പുറത്തുവരാന്‍ തുടങ്ങിയ വെബ് സീരീസിന് ഓരോ എപ്പിസോഡുകള്‍ക്ക് ഓരോ പേരാണ് നല്‍കി വരുന്നത്.

തിരക്കഥ അഭയ് കെ.എസ്, ഛായാഗ്രഹണം കിരണ്‍ നുപിറ്റല്‍ എഡിറ്റിങ് അതുല്‍ രാജ്, സംഗീതം അനു ബി ഐവര്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ ആര്‍.ജെ. സൂരജ്.

 

  comment
  • Tags:

  LATEST NEWS


  അഫ്ഗാന്‍ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് കൊല്ലുന്നത് നിര്‍ത്തണം, അവരെ മാനിക്കണം; താലിബാന് താക്കിത് നല്‍കി രാജ്യങ്ങള്‍


  സ്വാതന്ത്ര്യത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളും ലിബറലുകളും സമുദായങ്ങള്‍ തമ്മില്‍ ഭിന്നിപ്പിക്കുന്നു: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.