×
login
വാര്‍ത്ത‍ ചാനലുകള്‍ക്ക് തിട്ടൂരവുമായി മീഡിയാ വണ്‍ എഡിറ്റര്‍; ഹൈന്ദവരെ തമ്മിലടിപ്പിക്കാനായി ഉണ്ടാക്കിയ ചെമ്പോല കേസ് ചര്‍ച്ച ചെയ്യുന്നതില്‍ എതിര്‍പ്പ്

തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലാണ് മീഡിയാവണ്‍. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനായാണ് 24 ന്യൂസും ദേശാഭിമാനിയും ചേര്‍ന്ന് ശബരിമല പ്രക്ഷോഭ കാലത്ത് 'ചെമ്പോല തിട്ടൂരം' എന്ന പേരില്‍ ഒരു വ്യാജരേഖ ഉയര്‍ത്തികൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനായ മോന്‍സന്‍ പിടിയിലായതോടെയാണ് ഇത് വ്യാജനിര്‍മിതിയാണെന്ന് കേരള സമൂഹത്തിന് ബോധ്യമായത്. തുടര്‍ന്ന് ചാനലിനെതിരെ വിശ്വഹിന്ദു പരിക്ഷത്തും ബിജെപിയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

കൊച്ചി: ശബരിമലയെ തകര്‍ക്കാനും ഹിന്ദുക്കളെ തമ്മിലടിപ്പിക്കാനും ഉണ്ടാക്കിയ വ്യാജ ചെമ്പോല തിട്ടൂരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചാനലുകള്‍ നടത്തുന്നതില്‍ ഏതിര്‍പ്പുമായി മീഡിയാ വണ്‍ എഡിറ്റര്‍. തീവ്രമുസ്ലീം സംഘടനയായ ജമാ അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ചാനലാണ് മീഡിയാവണ്‍. കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാനായാണ് 24 ന്യൂസും ദേശാഭിമാനിയും ചേര്‍ന്ന് ശബരിമല പ്രക്ഷോഭ കാലത്ത് 'ചെമ്പോല തിട്ടൂരം' എന്ന പേരില്‍ ഒരു വ്യാജരേഖ ഉയര്‍ത്തികൊണ്ടുവന്നത്. ഇതിന്റെ ഉടമസ്ഥനായ മോന്‍സന്‍ പിടിയിലായതോടെയാണ് ഇത് വ്യാജനിര്‍മിതിയാണെന്ന് കേരള സമൂഹത്തിന് ബോധ്യമായത്. തുടര്‍ന്ന് ചാനലിനെതിരെ വിശ്വഹിന്ദു പരിക്ഷത്തും ബിജെപിയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

ഇതോടെ പ്രതിക്കൂട്ടിലായ 24 ന്യൂസിനെ രക്ഷിച്ചെടുക്കാന്‍ കൂടിയാണ് മീഡിയാവണ്‍ എഡിറ്ററായ പ്രമോദ് രാമന്‍ വിമര്‍ശനവുമായി ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിരിക്കുന്നത്. 'ചെമ്പോലയുടെ ചെമ്പ് തെളിയുന്നു' എന്ന പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ രാത്രിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ തന്നെ ചെമ്പോല വ്യാജമെന്ന് പാനലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഈ ചര്‍ച്ചകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ല എന്ന രീതിയില്‍ പ്രമോദ് രാമന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

കുറിപ്പിന്റെ പൂര്‍ണരൂപം:  

 

ഇങ്ങനെയൊരു കുറിപ്പ് ഇടണമോയെന്ന് പലവട്ടം ചിന്തിച്ചു. ഇട്ടില്ലെങ്കില്‍ മനസ്സില്‍ ഇതിങ്ങനെ കിടന്ന് ബുദ്ധിമുട്ടാകും എന്ന് തോന്നിയതിനാല്‍ അതിന് മുതിരുന്നു. ഈ കുറിപ്പ് എഴുതുമ്പോള്‍ യു പിയില്‍ കര്‍ഷകരെ കാറുകയറ്റി കൊന്നതിനെ പറ്റിയും അവിടുത്തെ ഗവണ്‍മെന്റ് ജനാധിപത്യം അട്ടിമറിക്കുന്നതിനെ പറ്റിയും പ്രധാനപ്പെട്ട രണ്ടു ചാനലുകളില്‍ ചര്‍ച്ച നടക്കുന്നു. തലസ്ഥാനത്ത് യു പി ഭവന് മുന്നില്‍ കര്‍ഷക, യുവജന നേതാക്കളെ മര്‍ദിച്ചു പോലീസ് വണ്ടിയില്‍ തള്ളുന്ന ദൃശ്യങ്ങള്‍ കണ്ട ഏതൊരു മാധ്യമ പ്രവര്‍ത്തകനും ഇന്നത്തെ രാത്രിയില്‍ അതല്ലാതെ മറ്റൊരു വിഷയം ചര്‍ച്ച ചെയ്യുന്നത് ചിന്തിക്കാന്‍ ആവില്ല. എന്നാലോഎല്ലാറ്റിനും 'മുതിരുന്ന' ചിലര്‍ക്ക് മോന്‍സന്റെ ചെമ്പോല സൃഷ്ടിച്ച അടിയന്തരത്തില്‍ കവിഞ്ഞ് ഒരു കര്‍ഷകനും അവന്റെ രക്തസാക്ഷിത്വവും ഇല്ല.  

ഇത് പറഞ്ഞത് മാധ്യമപ്രവര്‍ത്തനം ഒരുവശത്ത് എത്തിപ്പെട്ടുകൊണ്ടിരിക്കുന്ന insensitivity യൂടെ ആഴം സൂചിപ്പിക്കാന്‍ മാത്രം. ഒരു രാത്രിയില്‍ രണ്ടു സ്ത്രീകളുടെ modesty യെ വെല്ലുവിളിക്കുന്നതില്‍ നാം കണ്ട insensitivity മറ്റൊരു രാത്രിയില്‍ കര്‍ഷകമനസ് കാണാതെ പോകുന്ന തരത്തില്‍ നമുക്ക് മുന്നില്‍ വെളിപ്പെടുന്നു. എല്ലാം ഒരേ ആഴത്തില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് പടര്‍ന്നുകൊണ്ടിരിക്കുന്ന നിര്‍ദയത്വത്തിന്റെ വിഷവേരുകള്‍ ആണ്. പകല്‍ മുഴുവന്‍ ഞങ്ങളിതാ ദൃശ്യ ജേണലിസത്തിലെ ആധികാരിക ദീപസ്തംഭം, ഇന്ത്യന്‍ രാഷ്ട്രീയ ഗോദയിലെ ധര്‍മയുദ്ധത്തില്‍ നാടിന്റെ നന്മയ്ക്ക് വേണ്ടി പ്രേക്ഷകരുടെ പതാകവാഹകര്‍ എന്ന മട്ടില്‍ റിപ്പോര്‍ട്ടര്‍മാരാല്‍ പ്രത്യക്ഷപ്പെടുത്തുക. രാത്രി എട്ട് മണിക്ക് ചാനലിന്റെ flagship program എന്ന വിശേഷണമുള്ള പരിപാടിയില്‍ (പകലന്തിയോളം moral verbalism നടത്തിയ റിപ്പോര്‍ട്ടര്‍ സഹപ്രവര്‍ത്തകരെ വകഞ്ഞുമാറ്റി) നിലയവിദ്വാന്‍  ആങ്കര്‍ വല്യ വൃന്ദവാദ്യങ്ങളോടെ പ്രത്യക്ഷപ്പെട്ട്, (പശ്ചാത്തല സംഗീതം നിലച്ചു കഴിയുന്നതോടെ) വളിച്ച മധ്യവര്‍ഗ, പുരുഷ,  പിന്തിരിപ്പന്‍ വഷളത്തരങ്ങള്‍ വിളമ്പുക. അതിന് വിദൂഷകസേവയ്ക്കായി ചില നിരീക്ഷക ആഭാസന്മാരും.  

ഇത് കാണാനും ആസ്വദിക്കാനും ഇരിക്കുന്നവര്‍ ഒഴിച്ചുള്ളവരോട് എനിക്കൊരു അഭ്യര്‍ത്ഥന മാത്രമേ ഉള്ളൂ. ഇതേ ജോലി ചെയ്യുന്ന ഒരാളാണ് ഞാനും. ഈ നിലയിലാണ് ഞാന്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്നത് എന്ന് തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ കല്ലെറിയൂ. അല്ലെങ്കില്‍ സമൂഹവിരുദ്ധ പ്രവൃത്തിക്ക് എന്നെ ജയിലില്‍ അടയ്ക്കൂ. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരുവശത്ത് വേരോടിക്കൊണ്ടിരിക്കുന്ന സമൂഹദ്രോഹത്തിന്റെ ഭീഷണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീരുന്നതല്ല.  തലമുറകള്‍ക്ക് മേല്‍ വിപല്‍പ്പിണറായി പതിക്കാവുന്ന ദുര്‍ബോധനം ആണത്.  

ഇന്നേവരെ പല ആവര്‍ത്തി സ്ഥിരീകരിക്കാതെ ഒരു വാക്കുപോലും ഉച്ചരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലാത്ത എനിക്കുപോലും എന്നെ പലപ്പോഴും സംശയമാണ്. ഈ ജോലിയില്‍ ഞാന്‍ എന്റെ പ്രേക്ഷകരോട് നീതി കാട്ടുന്നുണ്ടോ, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളോട് ആദരവോടെ  പെരുമാറുന്നുണ്ടോ, ഇന്നിപ്പോള്‍ Media One ന്റെ ചുമതലയില്‍ ഇരുന്ന് സഹപ്രവര്‍ത്തകരില്‍ കൂടി ഇതേ ഉത്തരവാദിത്ത ബോധം വളര്‍ത്തുന്നുണ്ടോ എന്നെല്ലാം എനിക്ക് തന്നെ സംശയം വരാറുണ്ട്. ആ സംശയങ്ങള്‍ സ്വയം ചോദിച്ച് ഉവ്വ് എന്ന മറുപടി ഉള്ളില്‍ നിന്ന് സമ്പാദിച്ചു കൊണ്ട് മാത്രമേ മുന്നോട്ട് പോകാന്‍ കഴിയുന്നുള്ളൂ.

അപ്പോഴും ഞാന്‍ പറയും. ഞാനും എന്റെ സഹപ്രവര്‍ത്തകരും വിമര്‍ശിക്കപ്പെടുക തന്നെ വേണം. അവര്‍ അംഗീകരിക്കപ്പെടുന്നുവെങ്കില്‍ അതിനൊപ്പം. കാരണം വിമര്‍ശനമാണ് എന്നെയും അവരെയും തിരുത്തുക. അല്പം കൂടുതല്‍ നല്ല മാധ്യമപ്രവര്‍ത്തകരാക്കുക. അതേ വേണ്ടൂ. അല്ലാതെ ഭൂലോക ബോറന്മാരായി, നാടിന്റെ നല്ല പാരമ്പര്യത്തിനും ജേണലിസത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങള്‍ക്കും തീരാക്കളങ്കം വരുത്തിവെക്കുന്ന മലീമസ മനസ്‌കരായി, ഉളുപ്പില്ലാത്ത ഉണ്ണാക്കന്മാരായി ഞാനും അവരും മാറരുത്.  

 

Facebook Post: https://www.facebook.com/pramod.raman.161/posts/6133147816755865

  comment

  LATEST NEWS


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് തിരുത്തി സിപിഎം എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി


  നിഫ്റ്റില്‍ പഠിക്കാം: ഫാഷന്‍ ഡിസൈന്‍, അപ്പാരല്‍ പ്രൊഡക്ഷന്‍; ഒാണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി; അവസാന തീയതി ജനുവരി 17

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.