×
login
മുംബൈ അന്താരാഷ്ട്ര‍ ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്‌ക്കാരം

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മലയാള ഹൃസ്വ കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും രജത പുരസ്‌ക്കാരം

മുംബൈ ; ഡോക്യുമെന്ററി , ഹ്രസ്വ, അനിമേഷന്‍ ചിത്രങ്ങള്‍ക്കായുള്ള   2022 ലെ  മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ (മിഫ് 2022 )  സുധേഷ് ബാലന്‍  സംവിധാനം ചെയ്ത ഹൃസ്വ  കഥാചിത്രമായ  'സാക്ഷാത്ക്കാരത്തിന്'  രജത  പുരസ്‌ക്കാരം ലഭിച്ചു. അനിമേഷന്‍ ചിത്ര വിഭാഗത്തില്‍  അദിതി കൃഷ്ണദാസിന്റെ 'കണ്ടിട്ടുണ്ട്' രജത ശംഖ്  കരസ്ഥമാക്കി.  

സുധേഷ് ബാലന്‍ ഐഐടി ബോംബെയിലെ ഐഡിസി സ്‌കൂള്‍ ഓഫ് ഡിസൈനിലെ കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ ഫാക്കല്‍റ്റി അംഗമാണ്,  ഐഐടി ബോംബെയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് അദ്ദേഹം.  

'സാക്ഷാത്ക്കാരം ' എന്ന  ഹ്രസ്വ കഥാചിത്രം , തന്റെ പ്രിയപ്പെട്ട ഭാര്യയുടെ മരണത്തില്‍ വിലപിക്കുന്ന ഒരു പുരുഷന്റെ ആന്തരിക സംഘര്‍ഷങ്ങളിലേക്കും യാത്രകളിലേക്കും സിനിമാ പ്രേമികളെ കൊണ്ടുപോകുകയും, തന്റെ വീണ്ടെടുപ്പിനായുള്ള അന്വേഷണത്തില്‍ പങ്കെടുക്കാനും പ്രചോദനം നല്‍കാനും അവരെ ക്ഷണിക്കുകായും ചെയ്യുന്നു.  മതപരമായ അതിര്‍വരമ്പുകള്‍ ഭേദിച്ച് മാനവികതയെ ഊട്ടിയുറപ്പിക്കുന്ന വികാരനിര്‍ഭരമായ  കഥയാണ്  മികച്ച  രണ്ടാമത്തെ ഹ്രസ്വകഥാചിത്രമായി   തിരഞ്ഞെടുക്കപ്പെട്ട   ഈ ചിത്രത്തിനുള്ളത് . ഡെന്മാര്‍ക്കിലെ ഫറോ ദ്വീപിലെ ഫറോസ് ഭാഷയിലുള്ള 'ബ്രദര്‍ ടോള്‍ ' എന്ന ചിത്രവുമായിട്ടാണ് ഈ ചിത്രം രജത പുരസ്‌ക്കാരം പങ്കിട്ടത്. രണ്ടര ലക്ഷം രൂപയും, രജത ശംഖും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ്  പുരസ്‌ക്കാരം.  


അലിയോണ വാന്‍ ഡെര്‍ ഹോര്‍സ്റ്റ് സംവിധാനം ചെയ്ത  മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍  മലയാള ഹൃസ്വ  കഥാചിത്രത്തിനും , അനിമേഷന്‍ ചിത്രത്തിനും  രജത പുരസ്‌ക്കാരം. രണ്ടാം ലോക മഹായുദ്ധ കാലത്തു്  നാസി ഭടന്മാരുടെ തടവിലാക്കപ്പെട്ട  ഒരു സോവിയറ്റ് യുദ്ധത്തടവുകാരന്റെ അവിശ്വസനീയമായ കഥയാണ് ഈ ചിത്രത്തിന്റേത് . ഇന്ത്യയ്ക്ക്  പുറമെ വിവിധ  രാജ്യങ്ങളില്‍ നിന്നുള്ള  18 ഡോക്യൂമെന്ററികള്‍  അന്താരാഷ്ട്രവിഭാഗത്തില്‍ മത്സരത്തിനുണ്ടായിരുന്നു.  

പോളിഷ് ചിത്രമായ  'പ്രിന്‍സ് ഇന്‍ എ പേസ്ട്രി ഷോപ്പ്' ആനിമേഷന്‍ വിഭാഗത്തില്‍  രജത പുരസ്‌ക്കാരം നേടി.  

മുംബൈ യിലെ  നെഹ്‌റു സെന്ററില്‍ ഇന്ന് വൈകിട്ട് നടന്ന  സമാപന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ഭഗത് സിംഗ് കോഷിയാരി സമ്മാനദാനം നിര്‍വ്വഹിച്ചു.  വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി  ഡോ. എല്‍. മുരുഗന്‍ മുഖ്യാതിഥി ആയിരുന്നു. 10 ലക്ഷം രൂപയും , സുവര്‍ണ്ണ ശംഖും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് സുവര്‍ണ്ണ പുരസ്‌ക്കാരം

 

  comment

  LATEST NEWS


  എന്റെ പ്രസംഗം വളച്ചൊടിച്ചു; ചൂണ്ടിക്കാട്ടിയത് ഭരണകൂടം ഭരണഘടനയുടെ അന്തഃസത്തയെയും മൂല്യങ്ങളെയും തകര്‍ക്കുന്നു എന്ന്; ന്യായീകരണവുമായി സജി ചെറിയാന്‍


  റൂബിക്സ് ക്യൂബില്‍ വിസ്മയം; നേട്ടങ്ങളുടെ നിറവില്‍ അഫാന്‍കുട്ടി; ഗിന്നസ് റിക്കാര്‍ഡ് ലക്ഷ്യം


  മന്ത്രി സജി ചെറിയാന്‍ നടത്തിയത് രാജ്യദ്രോഹം; പോലീസ് സ്വമേധയാ കേസെടുത്ത് പ്രോസിക്യുട്ട് ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍


  റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ബെസ്‌ററ് ആക്ടര്‍ അവാര്‍ഡ്; പില്ലര്‍ നമ്പര്‍.581ലെ ആദി ഷാനിന്


  ആധുനികവല്‍ക്കരണ പാതയില്‍ ഹരിതകര്‍മസേന; പ്ലാസ്റ്റിക് ശേഖരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാകുന്നു


  മണിരത്‌നം മാജിക്ക്: പൊന്നിയിന്‍സെല്‍വനില്‍ 'വന്തിയ ദേവനായി' കാര്‍ത്തി; ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.