×
login
'നെഞ്ചോരമേ' മ്യൂസിക്കല്‍ ആല്‍ബം‍ പുറത്തിറങ്ങി; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി ഗാനം

അലന്‍ ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിക്കുന്നത്, ജോസഫ് കുന്നേല്‍ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോന്‍സി യും ആണ്.

കെ.സി. അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മ്യൂസിക്കല്‍ ആല്‍ബം 'നെഞ്ചോരമേ' പുറത്തിറങ്ങി. ആല്‍ബം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞു.  

സംവിധായകന്‍ ഓമര്‍ലുലു, യുവനായകന്മാരായ സിജു വില്‍സണ്‍, അര്‍ജുന്‍ അശോകന്‍, റോഷന്‍ ബഷീര്‍, സംഗീത സംവിധായകന്‍ ജയ് ഹരി, ഗാന രചയിതാവ് ഹരിനാരായണന്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി ആണ് ഗാനം പുറത്തിറങ്ങിയത്. പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാന്‍, ഏയ്ഞ്ചല്‍ മേരി ജോസഫ് എന്നിവരാണ്.  

അലന്‍ ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിക്കുന്നത്, ജോസഫ് കുന്നേല്‍ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോന്‍സി യും ആണ്. മ്യൂസിക് പ്രോഗ്രാമ്മിങ്: സാമൂവല്‍ എബി, ഗോപകുമാര്‍. ജി, മിക്‌സ് ആന്‍ഡ് മാസ്റ്ററിങ്: അബിന്‍ പോള്‍.

കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിങ്: അലന്‍ പി ജോണ്‍, കളറിങ്: ബിലാല്‍ റഷീദ്, വീഡിയോ പാര്‍ട്ണര്‍: മാജിക് മിസ്റ്റ് മീഡിയ, എന്നിവരാണ് ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. എഎന്‍എ മ്യൂസിക് ക്രീയേഷന്‍സ് ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്. വാര്‍ത്താ പ്രചാരണം: പി. ശിവപ്രസാദ്

 

  comment

  LATEST NEWS


  മ്യൂസിക് ഫെസ്റ്റിവലിന്‍റെ പേരില്‍ റിസോര്‍ട്ടില്‍ ലഹരിപാര്‍ട്ടി; ആളുകളെ ക്ഷണിച്ചത് വാട്‌സ്ആപ്പ് വഴി, എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ വിതരണം ചെയ്തു


  പ്രതിപക്ഷ ബഹളം: പാര്‍ലമെന്‍റില്‍ ശീതകാലസമ്മേളനത്തിന്‍റെ ആദ്യആഴ്ചയില്‍ തന്നെ 52.30 ശതമാനം സിറ്റിംഗ് പാഴാക്കി രാജ്യസഭ


  പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു


  ഭീകരാക്രമണങ്ങള്‍ കുറഞ്ഞു; കശ്മീരിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു; നവംബറിലെത്തിയത് ഒന്നേകാല്‍ ലക്ഷം ടൂറിസ്റ്റുകള്‍


  എസ്എന്‍ഡിപി അമരത്ത് കാല്‍നൂറ്റാണ്ട് തികച്ച് വെള്ളാപ്പള്ളി; "ഈഴവ സമുദായത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്‌ കാരണക്കാരന്‍"; ആശംസകളുമായി നേതാക്കള്‍


  ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആളുകളെ ഏകോപിപ്പിച്ച് ആസൂത്രണം ചെയ്ത് സന്ദീപിനെ കൊലപ്പെടുത്തി; ആവര്‍ത്തിച്ച് കോടിയേരി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.