×
login
പ്രവാസലോകത്ത് നിന്നും യെല്‍

ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സിനിമ താരങ്ങളായ ജോയ് മാത്യൂ, ഷൈന്‍ നിഗം, ജുമാന ഖാന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനംചെയ്തു.

പ്രവാസലോകത്ത് നിന്ന് എത്തിയ മികച്ചൊരു ഹ്രസ്വചിത്രമാണ് യെല്‍. വി ടോക്ക് ഇന്ത്യ നിര്‍മ്മിച്ച് മെഹബൂബ് വടക്കാഞ്ചേരി സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രം യൂടൂബില്‍ റിലീസായി. പരിസരം നോക്കാതെ സംസാരിക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് ഈ ചിത്രം. യുഎഇയിലെ അറബികള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദുബായ് എക്‌പോ കഴിഞ്ഞ് യാത്ര ചെയ്ത ബസില്‍ നിന്നും, ഒരു കോഫീ ഷോപ്പില്‍ നിന്നും ഉണ്ടായ അനുഭവത്തിലാണ് സംവിധായകന്‍ ഈ കഥ മെനഞ്ഞെടുത്തത്. മെഹബൂബ് വടക്കാഞ്ചേരിയാണ് യെല്‍ എന്ന ഹ്രസ്വചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചത്. രചനയും അദ്ദേഹം തന്നെയാണ്.  

ഫിലിമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രശസ്ത സിനിമ താരങ്ങളായ ജോയ് മാത്യൂ, ഷൈന്‍ നിഗം, ജുമാന ഖാന്‍ എന്നിവര്‍ ചേര്‍ന്ന്  പ്രകാശനംചെയ്തു. വിസിനിമാസ് യൂട്യൂബ് ചാനല്‍ ചിത്രം റിലീസ് ചെയ്തു. വി ടോക്ക് ഇന്ത്യയ്ക്കു വേണ്ടി ഉദയന്‍ ടി.എസ്. നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഡിഒപി- അമീര്‍ പട്ടാമ്പി, ബിജിഎം- കിരണ്‍ ജോസ്, അസോസിയേറ്റ് ഡയറക്ടര്‍- രാജീവ് നായര്‍, ഡിസൈന്‍- അതുല്‍, സ്റ്റില്‍- ഉണ്ണികൃഷ്ണന്‍ ഒറ്റ തെങ്ങില്‍, പിആര്‍ഒ- അയ്മനം സാജന്‍


ഖാലീദ് അല്‍ സറൂണി, സാമി, ബേബിയ്യാറഖാലീദ്, ശ്രീലക്ഷ്മി സന്തോഷ്, ജയരാജ് പ്രഭാകര്‍, നൗഷാദ് ചാവക്കാട്, സജി എസ് പിളൈ, സുബിനാസ് ചെംബ്ര, വിജയ റെജിത്ത് റഹാം, ശ്രീനാഥ്, ഷഫീക്ക് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.  

 

 

    comment

    LATEST NEWS


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.