login
ഏഷ്യാനെറ്റിൽ "സ്റ്റാർ സിങ്ങർ സീസൺ 8 മാരത്തോൺ ലോഞ്ച് ഇവന്റ് " ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ

ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ് . പി .ബി യ്ക്ക് നൽകിയ പ്രണാമവും അർപ്പിക്കും.

സ്റ്റാർ സിങ്ങറിന്റെ  എട്ടാമത് സീസണിന്റെ വർണശബളമായ മാരത്തോൺ ലോഞ്ചിങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനുവരി മൂന്ന് ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ സംപ്രേക്ഷണം ആരംഭിക്കും.   

മത്സരാത്ഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച് ഇവന്റിൽ മുഖ്യതിഥിയായി എത്തുന്നത് യൂത്ത് ഐക്കൺ ടോവിനോ തോമസാണ്. ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ് . പി .ബി യ്ക്ക് നൽകിയ പ്രണാമവും അർപ്പിക്കും.

ആശ ശരത്, നവ്യ നായർ, കൃഷ്ണപ്രഭ, പാരീസ് ലക്ഷ്മി, ഇനിയ, നീത പിള്ള എന്നിവർ ചേർന്ന് അവതരിപ്പിച്ച " ശങ്കരവും " ബെന്നി ദയാൽ, നിഖിത ഗാന്ധി, ആര്യ ദയാൽ, ഹരിശങ്കർ, നിത്യ മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും ദുർഗ കൃഷ്ണൻ , മണിക്കുട്ടൻ, ശരണ്യ ആനന്ദ് , മനീഷ , ആതിര എന്നിവരുടെ നൃത്തങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും. രമേശ് നാരായൺ , മധുശ്രീ , മധുവന്തി എന്നിവരുടെ മ്യൂസിക്കൽ ഫ്യൂഷനും ഹരീഷ് കണാരനും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റും ആര്യയും ധർമജനും മറ്റു ടെലിവിഷൻ താരങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളുമായി 10 മണിക്കൂറിൽ അധികം നീണ്ടുനിൽക്കും. 

    comment

    LATEST NEWS


    'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


    ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


    'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


    കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


    'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


    'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


    11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


    150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.