×
login
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്‍

വേദിയില്‍ സദസിന്റെ ആവശ്യപ്രകാരം അവതാരക ആകാംക്ഷയോടെ ചോദിച്ച ചോദ്യങ്ങള്‍ക്കും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. അവതാരകയുടെ ആവശ്യപ്രകാരം അല്‍പ്പനേരം ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനായി മാറി.

തൊടുപുഴ: കലകളുടെ  നിറച്ചാര്‍ത്തണിഞ്ഞ സായംസന്ധ്യയിലേക്ക് ഉണ്ണി മുകുന്ദന്‍ വന്നിറങ്ങിയ നിമിഷം ആരാധകരുടെ മനസില്‍ ആയിരം വര്‍ണങ്ങള്‍ നിറഞ്ഞു. അഭ്രപാളിയിലെ സുന്ദരയൗവനത്തെ തൊട്ടടുത്ത് കണ്ട കലാസ്വാദകര്‍ വിണ്ണിലെ താരത്തെ തൊട്ട പോലെ.  

അവാര്‍ഡ് നിശയിലെ മുഖ്യാതിഥിയായി തൊടുപുഴയിലേക്ക് എത്തിയ ഉണ്ണിമുകന്ദന് ജന്മഭൂമി കുടുബാംഗങ്ങളും, കലാസ്‌നേഹികളും ചേര്‍ന്ന് ഹൃദ്യമായ സ്വീകരണം നല്‍കി. വേദിയിലേക്ക് മുഖ്യാതിഥി കടന്ന് വന്നപ്പോള്‍ കരഘോഷങ്ങളുടെ നൂപുരധ്വനി ഉയര്‍ന്നു. ഉണ്ണി മുകുന്ദനെ കാണാനും കേള്‍ക്കാനും യുവത ഒഴുകിയെത്തി. വേദിയില്‍ സദസിന്റെ ആവശ്യപ്രകാരം അവതാരക ആകാംക്ഷയോടെ ചോദിച്ച ചോദ്യങ്ങള്‍ക്കും ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കി. അവതാരകയുടെ ആവശ്യപ്രകാരം അല്‍പ്പനേരം ഉണ്ണി മുകുന്ദന്‍ നല്ലൊരു ഗായകനായി മാറി.  


രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ... ഞാന്‍ പാടും ഗീതത്തോടാണോ...... എന്ന ഭക്തിഗാനം അതിന്റെ ഉള്‍കാമ്പ് ഒട്ടും ചോരാതെ ഉണ്ണി മുകുന്ദന്‍ വേദിയില്‍ ആലപിച്ചു. ഉണ്ണി മുകുന്ദന്റെ സാന്നിധ്യം വലിയ ആവേശമാണ് സദസിന് പകര്‍ന്നുനല്‍കിയത്. മലയാള സിനിമയുടെ പുതിയ താരോദയത്തിന് സര്‍വ പിന്തുണയും നല്‍കിയാണ് തൊടുപുഴയിലെ കലാസ്വാദകര്‍ ഉണ്ണി മുകുന്ദനെ യാത്രയാക്കിയത്.  

 

 

  comment

  LATEST NEWS


  തിരുവനന്തപുരത്ത് സാറ്റ്‌ലൈറ്റ് ഫോണ്‍ സിഗ്‌നലുകള്‍; മുന്നറിയിപ്പ് നല്‍കി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം; പോലീസ് അന്വേഷണം തുടങ്ങി


  പൊടുന്നനെ ഹിന്ദുത്വ ആവേശിച്ച് ഉദ്ധവ് താക്കറെ; തിരക്കിട്ട് ഔറംഗബാദിന്‍റെ പേര് സാംബാജി നഗര്‍ എന്നാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍


  ഗ്രീന്‍ ടാക്കീസ് ഫിലിം ഇന്റര്‍നാഷണല്‍ 3 സിനിമകളുമായി മലയാളത്തില്‍ ചുവടുറപ്പിക്കുന്നു; പുതിയ ചിത്രം പ്രണയസരോവരതീരം ടൈറ്റില്‍ ലോഞ്ച് ചെയ്തു


  രാജസ്ഥാന്‍ കൊലപാതകം: പ്രതികള്‍ക്ക് രാജ്യാന്തര ബന്ധങ്ങള്‍, പട്ടാപ്പകല്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ഭീകരത പടര്‍ത്താനെന്ന് അശോക് ഗേഹ്‌ലോട്ട്


  ഉദയ്പൂര്‍ കൊലപാതകം: രാജ്യവ്യാപക പ്രതിഷേധം; ജന്തര്‍മന്ദറിലേക്ക് മാര്‍ച്ച് നടത്തി വിശ്വഹിന്ദു പരിഷത്ത്


  'ജീവന് ഭീഷണിയുണ്ട്', ജാമ്യം തേടി സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് കോടതിയില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.