×
login
സിനിമ തൊഴിലാളികള്‍ക്കായി സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനല്‍; വരവ് ഷോര്‍ട്ട് ഫിക്ഷന്‍ പുറത്തിറക്കി

ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരന്‍, പ്രശാന്ത് ഭവാനി എന്നിവര്‍ നിര്‍വ്വഹിക്കുന്നു

എസിഎസ് സിനിമാസിന്റെ ബാനറില്‍ ഷിബു ജി സുശീലന്‍ നിര്‍മ്മിച്ച 'വരവ്' എന്ന ഷോര്‍ട്ട് ഫിക്ഷന്‍ ചിത്രം സ്റ്റാര്‍ ഡെയ്‌സ് യൂട്യൂബ് ചാനലില്‍ റിലീസായി. ആമി രാജീവിനെ പ്രധാന കഥാപാത്രമാക്കി കോളേജ് വിദ്യാര്‍ത്ഥിയായ വിഷ്ണു ഭവാനി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഷിജിന, സന്തോഷ്, രവി, നിമ്മല എന്നിവരും അഭിനയിക്കുന്നു.

ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അഭിലാഷ് കരുണാകരന്‍, പ്രശാന്ത് ഭവാനി എന്നിവര്‍ നിര്‍വ്വഹിക്കുന്നു. 'ബുദ്ധിമുട്ട് അനുഭവിക്കുന്ന സിനിമ തൊഴിലാളികളുടെ സഹായത്തിനു കൂടിയാണ് ഈ ചാനല്‍ തുടങ്ങുന്നത്.

ഈ ചാനലില്‍ നിന്ന് വരുമാനം കിട്ടുന്നത് മുതല്‍ സഹായം അവരില്‍ എത്തി ചേരുമെന്ന് നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു ജി സുശീലന്‍ പറഞ്ഞു.എഡിറ്റര്‍-നിതിന്‍ രാജ് ആരോള്‍, സംഗീതം-വസീം-മുരളി, ക്രിയേറ്റിവ് ഡയറക്ഷന്‍- സായി ശ്യാം, തിരക്കഥ- വിഷ്ണു ദാസ് കെ.വി, സൗണ്ട് ഡിസൈന്‍- ഷൈജു എം, അരുണ്‍ പി.എ, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

 

 

  comment

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.