635 കഥകള്‍ തികഞ്ഞ വേളയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുടെ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ബുക്കില്‍ കയറാനുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട സന്തോഷത്തിലാണ് ഹരീഷ് ആര്. നമ്പൂതിരിപ്പാട്.
പിറവം : അവധിക്കാല വിരസതയകറ്റാന്‍, ആഘോഷ കാല കഥകളുമായി വരികയാണ് കുഞ്ഞുങ്ങളുടെ കഥമാമനായ ഹരീഷ് ആര്. നമ്പൂതിരിപ്പാട്. ഈസ്റ്ററിനോട് അനുബന്ധിച്ച് ഉയര്‍ത്തെഴുന്നേല്‍പ്പ് ഈസ്റ്റര്‍ മുട്ടകള്‍ ജില്ലന്‍ മുട്ട എന്നീ കഥകള്‍ ഒരുങ്ങിക്കഴിഞ്ഞു.
ഇതോടൊപ്പം വിഷു പക്ഷി ചിലക്കുമ്പോള്‍, എന്നീ വിഷുക്കാല കഥകളും തയ്യാറായി ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കഥകള്‍ തയ്യാറാക്കുകയാണ് ഹരി സാര്‍. 2020 ല്‍ ആരംഭിച്ച കഥ പറയാം കേള്‍ക്കൂ നവമാധ്യമ കഥാപരമ്പര നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തിനകത്തും പുറത്തും നിരവധി ശ്രോതാക്കള്‍ ഹരി മാഷിന്റെ കഥകള്‍ക്കായി കാതോര്‍ക്കുന്നു.
635 കഥകള്‍ തികഞ്ഞ വേളയില്‍ വേറിട്ട പ്രവര്‍ത്തനങ്ങളുടെ യൂണിവേഴ്സല്‍ റെക്കോര്‍ഡ് ബുക്കില്‍ കയറാനുള്ള പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ട സന്തോഷത്തിലാണ് ഹരീഷ് ആര്. നമ്പൂതിരിപ്പാട്. 666 എന്ന മാന്ത്രിക സംഖ്യ തികച്ച് യുആര്‍എഫ് റെക്കോര്‍ഡ് സ്വീകരിക്കാനാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം അറിയിച്ചു.
രാമമംഗലം ഹൈസ്കൂള്‍ യുപി വിഭാഗം അധ്യാപകനായ ഹരി സാര്‍ അമ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
വാനിറ്റി ഫെയർ യൂട്യൂബ് ചാനലിൽ റെക്കോർഡ് തീർത്ത് രാം ചരൻ - ഉപാസന വീഡിയോ
വിഷുക്കാല കഥകള്‍ അറിയാമോ, കേള്‍ക്കണോ? കഥമാമന് റെഡിയാണ്
കലന്തൻ ബഷീർ സംവിധാനം നിർവഹിച്ച ‘കുട്ടി യോദ്ധാവ്‘ എന്ന ഹ്രസ്വ ചിത്രം റിലീസിന് ഒരുങ്ങുന്നു
കരിക്ക് വെബ് സീരിസിലൂടെ ശ്രദ്ധേയനായ യുവനടന് അര്ജുന് രത്തന്‍ വിവാഹിതനായി; ചടങ്ങുകള്‍ നടന്നത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍
പ്രവാസലോകത്ത് നിന്നും യെല്
വിവാഹ വാര്‍ഷിക ദിനത്തില്‍ ശ്രീദേവിയുമൊത്തുളള ചിത്രം പങ്കിട്ട് ബോണി കപൂര്‍; വിവാഹവേദിയും തീയതിയും സ്മരിച്ചു