സ്റ്റാർ സിങ്ങറിന്റെ എട്ടാമത് സീസണിന്റെ വർണശബളമായ മാരത്തോൺ ലോഞ്ചിങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനുവരി മൂന്ന് ഞാറാഴ്ച ഉച്ചക്ക് 12 മണിമുതൽ സംപ്രേക്ഷണം ആരംഭിക്കും.
മത്സരാത്ഥികളെയും വിധികർത്താക്കളെയും പരിചയപ്പെടുത്തുന്ന ഈ ലോഞ്ച് ഇവന്റിൽ മുഖ്യതിഥിയായി എത്തുന്നത് യൂത്ത് ഐക്കൺ ടോവിനോ തോമസാണ്. ശിവമണിയും സ്റ്റീഫൻ ദേവസ്സിയും ചേർന്നൊരുക്കിയ ജുഗൽബന്ദിയും എസ് പി ചരണും മനോയും വിധികർത്താക്കളും സംഗീതവിസ്മയം കൊണ്ട് എസ് . പി .ബി യ്ക്ക് നൽകിയ പ്രണാമവും അർപ്പിക്കും.
ആശ ശരത്, നവ്യ നായർ, കൃഷ്ണപ്രഭ, പാരീസ് ലക്ഷ്മി, ഇനിയ, നീത പിള്ള എന്നിവർ ചേർന്ന് അവതരിപ്പിച്ച ” ശങ്കരവും ” ബെന്നി ദയാൽ, നിഖിത ഗാന്ധി, ആര്യ ദയാൽ, ഹരിശങ്കർ, നിത്യ മേനോൻ തുടങ്ങിയവരുടെ സംഗീതവിരുന്നും ദുർഗ കൃഷ്ണൻ , മണിക്കുട്ടൻ, ശരണ്യ ആനന്ദ് , മനീഷ , ആതിര എന്നിവരുടെ നൃത്തങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും. രമേശ് നാരായൺ , മധുശ്രീ , മധുവന്തി എന്നിവരുടെ മ്യൂസിക്കൽ ഫ്യൂഷനും ഹരീഷ് കണാരനും ടീമും അവതരിപ്പിച്ച കോമഡി സ്കിറ്റും ആര്യയും ധർമജനും മറ്റു ടെലിവിഷൻ താരങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളുമായി 10 മണിക്കൂറിൽ അധികം നീണ്ടുനിൽക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: