×
login
കേരളത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളുടെ കഥയും, അന്വേഷണവും; '3 ഡേയ്‌സ്' ടൈറ്റില്‍ ലുക്ക് റിലീസ് ചെയ്തു

മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി,സംവിധായകന്‍ സാക്കിര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

വാമാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ സാക്കിര്‍ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം '3 ഡേയ്‌സ്' ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ റിലീസായി. അമന്‍ റിസ്വാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.ബോണി അസ്സനാര്‍, റോബിന്‍ തോമസ്, സോണിയല്‍ വര്‍ഗ്ഗീസ് എന്നിവരാണ് സഹ നിര്‍മ്മാതാക്കള്‍. കേരളത്തിലെ ഒരു ഗ്രാമത്തില്‍ മൂന്ന് ദിവസത്തിനിടയില്‍ നടന്ന കൊലപാതകങ്ങളും അതിന്റെ കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കഥയ്ക്ക് പിന്നില്‍.  

മന്‍സൂര്‍ മുഹമ്മദ്, ഗഫൂര്‍ കൊടുവള്ളി,സംവിധായകന്‍ സാക്കിര്‍ അലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കിരണ്‍രാജ്, രാജാ സാഹിബ്, നീന കുറുപ്പ്, കനകലത, വിജയന്‍ കാരന്തൂര്‍, പ്രകാശ് പയ്യാനക്കല്‍, ഉണ്ണിരാജ്, സലീം മറിമായം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

 ഛായാഗ്രാഹണം- നാജി ഒമര്‍, സംഗീതം- സാന്റി & വരുണ്‍ വിശ്വനാഥന്‍, എഡിറ്റര്‍- വൈശാഖ് രാജന്‍, കോസ്റ്റ്യൂം- സഫ്‌ന സാക്കിര്‍അലി, കലാസംവിധാനം- മൂസ സുഫി'യന്‍ & അനൂപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അലി അക്ബര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- തന്‍ഹ ഫാത്തിമ, അസോസിയേറ്റ്- റോയ് ആന്റണി, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ്- ബി.ആര്‍.എസ് ക്രിയേഷന്‍സ്, ഡിസൈയിന്‍സ്- ഹൈ ഹോപ്‌സ് ഡിസൈന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെപ്തംബര്‍ ആദ്യവാരത്തോടെ ഒടിടി റിലീസാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.