അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്.
ഭരത് പ്രധാന വേഷത്തിലെത്തുന്ന 6 ഹവേഴ്സ് ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളിലേക്ക്. ലേസി ക്യാറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനൂപ് ഖാലീദ് നിര്‍മ്മിക്കുന്ന ചിത്രം പിവിആര്‍ പിക്ച്ചേഴ്സാണ് തിയേറ്ററുകളിലെത്തിക്കുന്നത്. സുനീഷ് കുമാര്‍ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ ടീസര്‍ നടന് ടൊവിനോ തോമസ് പുറത്തുവിട്ടു. എഫ്ബി പേജിലൂടെയാണ് ടീസര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.
പേര് പോലെ തന്നെ അതി സങ്കീര്‍ണ്ണമായ ആറ് മണിക്കൂറുകളാണ് ചിത്രത്തില്‍ പറയുന്നത്. ഭരത്തിന്റെ അഭിനയജീവിതത്തിലെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലേത്. അതുകൊണ്ടുതന്നെ കഥാപാത്രത്തിനായി വിജയത്തിനു വേണ്ടി സ്വന്തം ബോഡിയും പാകപ്പെടുത്തി. സംഘട്ടനത്തിന് പ്രാധാന്യമുള്ള സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് 6 ഹവേഴ്സ്.
അപ്രതീക്ഷിതമായ സാഹചര്യങ്ങളില്‍ ഒരു ഭീകരമായ സ്ഥലത്ത് അകപ്പെടുന്ന നാല് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ആരെയും ഞെട്ടിപ്പിക്കുന്ന ഈ സംഭവപരമ്പരകള്‍ അത്യന്തം ഉദ്യോഗത്തോടെ സസ്പെന്‍സ് നിറച്ച്, പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നു. മികച്ച ത്രില്ലര്‍ ചിത്രങ്ങളെ വെല്ലുന്ന രീതിയില്‍ ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ സംവിധായകനും, ക്യാമറാമാനും കഴിഞ്ഞിരിക്കുന്നു. കൈലാസ് മേനോന്റെ വ്യത്യസ്തമായ പശ്ചാത്തല സംഗീതം ആകര്‍ഷകമാണ്. അതുപോലെ സിനു സിദ്ധാര്‍ത്ഥിന്റെ ഛായാഗ്രഹണം ചിത്രത്തിന് മിഴിവ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വിപിന്‍ പ്രഭാകറാണ് ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.
ക്യാമറ -സിനു സിദ്ധാര്‍ഥ്, കഥ- സുരേഷ് തൂത്തുക്കുടി, തിരക്കഥ, സംഭാഷണം- അജേഷ് ചന്ദ്രന്, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാഗര്‍, ഗാനങ്ങള്‍- മനു മഞ്ചിത്ത്, സംഗീതം - കൈലാസ് മേനോന്, ആലാപനം - നിത്യാ മാമന്, നിരഞ്ച്, അസോസിയേറ്റ് ഡയറക്ടര്‍- പ്രശാന്ത് വി.മേനോന്, സ്റ്റില്‍ - ശ്രീനി മഞ്ചേരി, പിആര്‍ഒ- അയ്മനം സാജന്.
ഭരതിനെ കൂടാതെ അനുമോഹന്‍, ആദില്‍ ഇബ്രാഹിം, അനൂപ് ഖാലിദ്, കൊച്ചുപ്രേമന്, രമേഷ് വലിയശാല, സൂരജ് മോഹന്‍, പ്രമീള്‍, വിവിയ ശാന്ത്, നീന കുറുപ്പ് ,സാനിയ ബാബു എന്നിവരും അഭിനയിക്കുന്നു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'