നിരഞ്ജ് രാജു, എ.വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്ദീപ് സംവിധാനം ചെയ്യുന്ന ‘അച്ഛന് ഒരു വാഴ വെച്ചു’ എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു. മുകേഷ്, ജോണി ആന്റണി, ധ്യാന്‍ ശ്രീനിവാസന്, ശരത് അപ്പാനി,ഭഗത് മാനുവല്‍, സോഹന്‍ സീനു ലാല്‍, ഫുക്രു, അശ്വിന് മാത്യു, ലെന,മീര നായര്‍,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
എവിഎ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി. അനൂപ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു. മനു ഗോപാല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. കെ ജയകുമാര്‍, സുഹൈല്‍ കോയ, മനു മഞ്ജിത്ത്, സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
എഡിറ്റര്‍- വി.സാജന്. പ്രൊഡക്ഷന്‍ കണ്ട്രോളര്- വിജയ് ജി. എസ്, കല- ത്യാഗു തവന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്, കോസ്റ്റ്യൂംസ്- ദിവ്യ ജോബി,സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റര്‍ ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍, പശ്ചാത്തല സംഗീതം- ബിജി ബാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍- പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍- ഹരീഷ് മോഹന്‍, അലീഷ, ഷാഫി റഹ്മാന്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- നസീര്‍ കാരന്തൂര്‍, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: