×
login
വന്നവഴി മറക്കാതെ ഉണ്ണി മുകുന്ദന്‍‍: നടന്‍ അനീഷ് രവി‍യുടെ പോസ്റ്റ് വൈറല്‍

അനീഷ് വിചാരിച്ചത് പലരും പലര്‍ക്കും കൊടുക്കുന്നതുപോയെയുളള ഒരു പറച്ചില്‍ മാത്രമായിരിക്കും എന്നാണ് .എന്നാല്‍ വന്നവഴി മറക്കാത്തവര്‍ക്ക് എന്നും സ്‌നേഹബന്ധങ്ങള്‍ ഏറെയുണ്ടാകും.

അതൊരു വെറും വാക്കല്ലായിരുന്നു, അടുത്ത പ്രോജെക്ടില്‍ ചേട്ടനുണ്ടാകും അതിനായ് ഒരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട. നടന്‍ ഉണ്ണിമുകുന്ദന്‍, നടനും അവതാരകനുമായ അനീഷ് രവിയ്ക്ക് അവസാനം കണ്ടുപിരിഞ്ഞപ്പോള്‍ കൊടുത്ത വാക്കാണ്.എന്നാല്‍ അനീഷ് വിചാരിച്ചത് പലരും പലര്‍ക്കും കൊടുക്കുന്നതുപോയെയുളള ഒരു പറച്ചില്‍ മാത്രമായിരിക്കും എന്നാണ് .എന്നാല്‍ വന്നവഴി മറക്കാത്തവര്‍ക്ക് എന്നും സ്‌നേഹബന്ധങ്ങള്‍ ഏറെയുണ്ടാകും.ഒരിക്കല്‍ പറഞ്ഞ വാക്ക് കാലമെത്ര കഴിഞ്ഞാലും അവര്‍ ഓര്‍ത്തെടുത്ത് അത് ചെയ്യാന്‍ ബാധ്യസ്ഥനായിരിക്കും അങ്ങനെയുളള ആളാണ് ഉണ്ണിമുകുന്ദന്‍ എന്ന് അനീഷ് പറയുന്നു.

അനീഷിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അതൊരു വെറും വാക്കല്ലായിരുന്നു...

' അടുത്ത പ്രോജെക്ടില്‍ ചേട്ടനുണ്ടാവും

അതിനായ് ഓരോര്‍മ്മപ്പെടുത്തല്‍ കൂടി വേണ്ട'

ഒടുവില്‍ കണ്ടു പിരിഞ്ഞപ്പോള്‍ അദ്ദേഹം തന്ന വാക്കായിരുന്നു...!

അത് സംഭവിച്ചു എന്നതാണ് സത്യം...!

സിനിമ അല്ലേ

ഇത് പോലെ എത്രയോ പേര്‍ വാഗ്ദാനങ്ങള്‍ തരാറുണ്ടായിരുന്നു...

പക്ഷെ ഇത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണിലെ തിളക്കം എനിയ്ക്കു കാണാമായിരുന്നു

അത് സത്യത്തിന്റേതായിരിന്നു...

കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് തിയേറ്ററില്‍ സുമിയും ഞാനും സിനിമ കണ്ട് കൊണ്ടിരിയ്ക്കുമ്പോള്‍ ഒരു കാള്‍...

പരിചയമില്ലാത്ത നമ്പര്‍...?

ഫോണെടുത്തു

അനീഷേട്ടനല്ലേ

അതെ...!

ഞാന്‍ അനൂപ്

' ഷഫീഖ്‌ന്റെ സന്തോഷം' സിനിമയുടെ സംവിധായകനാണ്

ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു പുതിയ സിനിമയില്‍ ഒരു നല്ല കഥാപാത്രം നല്‍കണമെന്ന്...!

അറിയാതെ എന്റെ കണ്ണ് നനയുന്ന പോല...

ആദ്യമായിട്ട് എനിയ്ക്ക് വേണ്ടി പറയാനൊരാള്‍...

അനൂപ് ഒന്നുകൂടി കൂട്ടി ചേര്‍ത്തു ചേട്ടനെന്നെ അറിയാം..

ഓര്‍മ്മയിലെവിടെയോ മറഞ്ഞു കിടന്ന ഒപ്പമുണ്ടായിരുന്ന ചില നല്ല ദിനങ്ങളെ ഓര്‍മ്മപ്പെടുത്തികൊണ്ട് അനൂപ് വാചാലനായി

ഒരുപാട് സന്തോഷം തോന്നി

നേട്ടങ്ങള്‍ക്കരികിലൂടെ ചേര്‍ന്ന് പോകുമ്പോ പഴയത് മറക്കാറാണ് പതിവ്


പക്ഷെ...

ഉണ്ണിയും അനൂപും ഓര്‍മ്മകളുടെ വസന്തത്തില്‍ 'സന്തോഷം' കണ്ടെത്തുന്നവരാണെന്നറിയുമ്പോള്‍ അടക്കാനാകാത്ത 'സന്തോഷം'

അങ്ങനെ 'ഷെഫീഖിന്റെ സന്തോഷം' സുബൈറിന്റെ കൂടി സന്തോഷമായി....(എന്റെ കഥാപാത്രം)

ഏപ്രില്‍ 16ന് ഷൂട്ട് തുടങ്ങി 21ന് ഞാന്‍ അളിയന്‍സിന്റെ ലോക്കേഷനില്‍ നിന്നും ഈരാറ്റുപേട്ടയിലെത്തി ഒപ്പം കൂടി...

ഇന്നലെ ചെറിയ പെരുന്നാള്‍ ദിനത്തില്‍

ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ ഈരാറ്റുപേട്ടയിലെ ഷെഫീക്കിന്റെ വീട്ടിലെത്തി...

ഇനി

പൂജ

പ്രിയപ്പെട്ട ഉണ്ണിയുടെയും അനൂപിന്റെയും സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് നാളികേരത്തിന് മുകളില്‍ പതിഞ്ഞ കര്‍പ്പൂരത്തിന് ഞാന്‍ ദീപം തെളിച്ചു..

ഷൂട്ട് തകൃതിയായി നടക്കുന്നു

ഒന്നരമണിയായി ക്ലൈമാക്‌സ് സീന്‍ ആണ്

ബ്രേക്ക് ആയിട്ടില്ല

മട്ടന്‍ ബിരിയാണി എത്തി പക്ഷേ...!

രണ്ട് ഷോട്ട് ബാക്കി ഉണ്ട്..

പെട്ടെന്ന് ബാല(Actor)

പറഞ്ഞു

' വിശക്കുന്നവര്‍...

ഒരല്പം വെയിറ്റ് ചെയ്യണേ...

പൊട്ടിച്ചിരി ഉണര്‍ന്നു...

സീന്‍ കഴിഞ്ഞു

Break...!

സ്‌പെഷ്യല്‍ ദം ബിരിയാണി തുറന്ന് ഉണ്ണി വിളമ്പാന്‍ തുടങ്ങി..

അങ്ങനെ വ്രത ശുദ്ധിയുടെ 30 നാളുകള്‍ക്കൊടുവില്‍ എത്തിയ ചെറിയ പെരുന്നാള്‍

ഷഫീക്കും കൂട്ടരും ' സന്തോഷ' പൂര്‍വ്വം ഒരുമിച്ച് ആഘോഷിച്ചു...

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.