×
login
ജൂറി ഹോം കണ്ടിട്ടില്ല, എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ട്: ഇന്ദ്രന്‍സ്

ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിക്കാത്തതിലും, മഞ്ജുപിളളയെ മികച്ച നടിയായി പരിഗണിക്കാത്തതിലും വിമര്‍ശനമുണ്ട്.സിനിമയെ പൂര്‍ണ്ണമായി ജൂറി തളളി കളഞ്ഞിരിക്കുകയാണ്.

സംസ്ഥാന ചലചിത്ര പുരസ്‌കാര ജൂറിയ്ക്ക് കടുത്ത വിമര്‍ശനം. ഹോം എന്ന സിനിമയെ തഴഞ്ഞതിനെതിരെ പല പ്രമുഖരും രംഗത്ത് വന്നു.ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രന്‍സിനെ മികച്ച നടനായി പരിഗണിക്കാത്തതിലും, മഞ്ജുപിളളയെ മികച്ച നടിയായി പരിഗണിക്കാത്തതിലും വിമര്‍ശനമുണ്ട്.സിനിമയെ പൂര്‍ണ്ണമായി ജൂറി തളളി കളഞ്ഞിരിക്കുകയാണ്. ലൈംഗിക പീഡന പരാതി നേരിടുന്ന വിജയ് ബാബുവാണ് ഹോം നിര്‍മ്മിച്ചിരിക്കുന്നത്.അതുകൊണ്ടാണ് സിനിമയെ തഴഞ്ഞതെന്ന് പറയപ്പെടുന്നു.

 

'ഹോം ജൂറി കണ്ടിട്ടില്ലെന്നും, കുടുംബത്തില്‍ ഒരാള്‍ തെറ്റ് ചെയ്താല്‍ ശിക്ഷ എല്ലാവര്‍ക്കും നല്‍കുന്നത് ശരിയല്ല എന്നും നടന്‍ ഇന്ദ്രന്‍സ് പ്രതികരിച്ചു.വ്യക്തിപരമായി എനിക്ക് പുരസ്‌ക്കാരം ലഭിക്കാത്തതില്‍ വിഷമമില്ല.എന്നാല്‍ സിനിമ പൂര്‍ണ്ണമായി തഴഞ്ഞതെന്തിനെന്ന് എന്നറിയില്ല.മികച്ച നടനുളള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടില്ലെ അതുപോലെ ജനപ്രിയ ചിത്രത്തിനുളള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ് .

 

അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്ക്കാരുന്നില്ലെ.എന്റെ കുടുംബം തുലച്ചു കളഞ്ഞതില്‍ സങ്കടമുണ്ട്.ഹോം സിനിമയുടെ പിന്നില്‍ വലിയ ക്രൂ ഉണ്ടായിരുന്നു. കോറോണ കാലത്ത് സര്‍ക്കാര്‍ തന്ന പരിമിതികള്‍ക്കുളളില്‍ ചെയ്ത സിനിമയാണ്.സംവിധായകന്റെ ഒരുപാട് കാലത്തെ സ്വപ്നം. പലരും ഒടിടി പ്ലാറ്റ്‌ഫോം അറിഞ്ഞു തുടങ്ങിയത് ത്‌ന്നെ ഹോം സിനിമയ്ക്ക് ശേഷമാണ്.സിനിമ കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറഞ്ഞത്.സിനിമയെ ഒഴിവാക്കാന്‍ ആദ്യമെ കാരണം കണ്ടെത്തിയിട്ടുണ്ടാകും'.

'യോഗമില്ലാത്തതിനാലാവാം പുരസ്‌ക്കാരത്തിന് പിരിഗണിക്കാതെന്ന് മഞ്ജുപിളള പ്രതികരിച്ചു.നല്ല സിനിമ കാണാ്‌തെ പോയതില്‍ വിഷമമുണ്ട് കഠിനാധ്വാനം കാണാത്തത് ശരിയല്ലെന്നും' മഞ്ജു പറഞ്ഞു.


 

സിനിമയ്ക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ പല പ്രമുഖരും രംഗത്ത് വന്നു.' ഹൃദയം കവര്‍ന്ന അഭിനയ പ്രതിഭയുടെ ഹോം എന്ന സിനിമയിലെ ഈ പുഞ്ചിരിയോളം മികച്ച ഭാവ പകര്‍ച്ച മറ്റ് അഭിനേതാക്കളില്‍ കാണാന്‍ കഴിഞ്ഞ ജൂറിയ്ക്ക് പ്രത്യേക അഭിനന്ദനങ്ങളെന്ന് ടി.സിദ്ധിഖ് കുറിച്ചു.

 

ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍ എന്ന് ഇന്ദ്രന്‍സിന്റെ ചിത്രം പങ്ക് വെച്ച്, രമ്യ നമ്പീശന്‍ പറഞ്ഞു.

 

ഷാഫി പറമ്പിലും ഇന്ദ്രന്‍സിന്റെ ചിത്രമാണ് പങ്ക് വെച്ചിരിക്കുന്നത്.മികച്ച നടന്‍ ഇന്ദ്രന്‍സ് ആണെന്ന് നിരവധി പ്രതികരണങ്ങളാണ് വന്നിരിക്കുന്നത്.

 

  comment

  LATEST NEWS


  വിഴിഞ്ഞം സമരത്തിന്റെ വിപല്‍ സന്ദേശങ്ങള്‍


  ദല്‍ഹി കോര്‍പറേഷനില്‍ ആപ് മുന്നില്‍; ബിജെപി രണ്ടാമത് ; നാമാവശേഷമായി കോണ്‍ഗ്രസ്; കോണ്‍ഗ്രസിന് ലഭിച്ചത് 250ല്‍ 9 സീറ്റുകള്‍


  ഇന്‍റര്‍വ്യൂ മാര്‍ക്ക് വഴി ഒന്നാം റാങ്ക് സൃഷ്ടിച്ച് കുസാറ്റ് പ്രൊഫസറെ നിയമിക്കാന്‍ നീക്കം; എംജി വാഴ്സിറ്റി പ്രൊവൈസ് ചാന്‍സലര്‍ക്കെതിരെ ആരോപണം


  2019ല്‍ റഫാല്‍ ആയിരുന്നു ; 2024ല്‍ നോട്ട് നിരോധനം ഉയര്‍ത്താന്‍ ഇടത്-കോണ്‍ഗ്രസ്-ലിബറല്‍ ഗുഢാലോചന; 15 ലക്ഷം കോടി നഷ്ടമെന്ന് തോമസ് ഐസക്ക്


  ഇഡി തഞ്ചാവൂരിലെ മല്ലപുരത്ത് നിന്നും 2.51 കോടിയുടെ സ്വര്‍ണ്ണം പിടിച്ചു; അബൂബക്കര്‍ പഴേടത്ത് മലബാര്‍ മേഖലയിലെ ജ്വല്ലറികളില്‍ പ്രൊമോട്ടറും പങ്കാളിയും


  37 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജം; ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഗുജറാത്തില്‍ തുടര്‍ഭരണത്തിനൊരുങ്ങി ബിജെപി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.