×
login
നടൻ ശശി കലിംഗ അന്തരിച്ചു

പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ആദ്യ ചിത്രത്തിലെ ഇൻസ്പെക്ടർ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

കോഴിക്കോട് : നടൻ ശശി കലിംഗ എന്ന വി. ചന്ദ്രകുമാർ [59]അന്തരിച്ചു.കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ് ശശി. ഓട്ടോമൊബൈൽ എൻജിനിയറിങ് ഡിപ്ലോമ പൂർത്തിയാക്കിയ ശശി അമ്മാവൻ വിക്രമൻ നായരുടെ സഹായത്തോടെ നാടക രംഗത്ത് പ്രവേശിച്ചു. വീട്ടിലെ വിളിപ്പേരായ ശശി എന്ന പേരിനൊപ്പം കോഴിക്കോട് എന്നു ചേർത്താണ് നാടകത്തിൽ അഭിനയിച്ചിരുന്നത്. 

ഇരുപത്തിയഞ്ച് വർഷത്തോളം നാടകരംഗത്ത് പ്രവർത്തിച്ചു. പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ എന്ന ആദ്യ ചിത്രത്തിലെ ഇൻസ്പെക്ടർ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. ചലച്ചിത്രസംവിധായകൻ രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ ഒപ്പം ചേർത്തത്.

രഞ്ജിത്ത്-മമ്മൂട്ടി കൂട്ടുകെട്ടിന്‍റെ തന്നെ മറ്റൊരു ചിത്രമമായ പ്രാഞ്ചിയേട്ടനിൽ ഇയ്യപ്പൻ എന്ന കഥാപാത്രത്തെയാണ് ശശി കലിംഗ അവതരിപ്പിച്ചത്. വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ ശശി കലിംഗ അവതരിപ്പിച്ച കഥാപാത്രവും തിയറ്ററിൽ ഏറെ കൈയടി നേടിയതാണ്. 


അമേൻ എന്ന ചിത്രത്തിൽ അവതരിപ്പിച്ച ചാച്ചപ്പൻ എന്ന കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടതാണ്.നാടകം കൂടാതെ പിന്നീട് നിരവധി ടെലിവിഷൻ സീരിയലുകളിലും ഏഷ്യാനെറ്റിൽ മുൻഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചു. അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലാണ് ആദ്യമായി അഭിനയിച്ചത്. 500-ലധികം നാടകങ്ങളിൽ ശശി അഭിനയിച്ചിട്ടുണ്ട്. ഭാര്യ പ്രഭാവതി

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചന്ദ്രശേഖരന്‍നായരുടെയും സുകുമാരിയുടെയും മകനായി 1961ലാണ് ജനനം. കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട് സിടിസിയില്‍ നിന്ന് ഓട്ടോ മൊബൈല്‍ പഠനം പൂര്‍ത്തിയാക്കി. ഇതിനിടെയാണ് അമ്മാവന്റെ നിര്‍ദേശപ്രകാരം സ്റ്റേജ് ഇന്ത്യയില്‍ എത്തുന്നത്. പ്രഭാവതിയാണ് ഭാര്യ. കുന്ദമംഗലം പിലാശ്ശേരിയിലാണ് താമസം.  

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പിലാശ്ശേരിയിലെ വീട്ടുവളപ്പില്‍ നടന്ന സംസ്‌കാരചടങ്ങില്‍ പങ്കെടുത്തത്. അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റിനുവേണ്ടി നടന്‍ വിനോദ് കോവൂര്‍ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.

 

    comment

    LATEST NEWS


    ഹനുമാന്‍ ആദിവാസിയെന്ന കോണ്‍ഗ്രസ് എം എല്‍ എയുടെ പരാമര്‍ശം വിവാദത്തില്‍; പ്രതിഷേധവുമായി ബി ജെ പി


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.