×
login
മായാതെ മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ അരങ്ങൊഴിഞ്ഞിട്ട് 50 വര്‍ഷം

ചടുലമായ ഭാവങ്ങളും മികവാര്‍ന്ന നടന വൈഭവങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 നാളെ അരനൂറ്റാണ്ട്.

ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന് മേല്‍വിലാസം നേടിത്തന്ന നടന്മാരില്‍ ഒരാള്‍..., താരപദവികള്‍ക്കപ്പുറം നടന്‍ എന്നറിയപ്പെടാന്‍ ആഗ്രഹിച്ച വ്യക്തി....!. മലയാളത്തിന്റെ മഹാനടന്‍ സത്യന്‍ മാസ്റ്റര്‍ അരങ്ങൊഴിഞ്ഞിട്ട് നാളെ അന്‍പതാണ്ട്.  

സിദ്ധി കൊണ്ട്, തനിമ കൊണ്ട്, പുതുമകൊണ്ട് അഭ്രപാളിയില്‍ ഇരിപ്പിടങ്ങള്‍ നേടിയെടുത്ത നടന്‍. പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയുടെ വിശേഷണങ്ങള്‍ ഇങ്ങനെ നീളുന്നു. അഴകുള്ള ആകാരം കൊണ്ടല്ല, ചടുലമായ ഭാവങ്ങളും മികവാര്‍ന്ന നടന വൈഭവങ്ങളും കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ സത്യന്‍ വിടവാങ്ങിയിട്ട് ജൂണ്‍ 15 നാളെ അരനൂറ്റാണ്ട്.

1911 നവംബര്‍ 9ന് തിരുവനന്തപുരം തിരുമല ആറാമട എന്ന ഗ്രാമത്തില്‍ മാനുവലിന്റേയും ലില്ലി അമ്മയുടേയും മൂത്തമകനായി ജനനം. മാനുവേല്‍ സത്യനേശന്‍ നാടാര്‍ എന്ന സത്യന്‍ നാടകങ്ങളിലൂടെ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി. ആദ്യചിത്രം 'ത്യാഗസീമ' വെളിച്ചം കണ്ടില്ലെങ്കിലും 1952 ല്‍ നാല്‍പതാം വയസില്‍ 'ആത്മസഖി'യിലൂടെ ആ മഹാനടന്‍ സിനിമയില്‍ തന്റെ സ്ഥാനമുറപ്പിച്ചു. നീലക്കുയിലിലെ പ്രകടനം സത്യനെ മലയാളിയുടെ പ്രിയങ്കരനാക്കി.  

സിനിമയില്‍ നായകനടന്‍ എന്ന നിലയില്‍ ഒട്ടേറെ പരിമിതികളുള്ള ആളായിരുന്നു സത്യന്‍. നിറം, രൂപം, ഉയരം, സൗന്ദര്യം, പ്രായം തുടങ്ങി പ്രതികൂലഘടകങ്ങള്‍ പലതായിരുന്നു. ശാരീരികമായി ആകര്‍ഷം ഒന്നും അവകാശപ്പെടാനില്ലാതിരുന്നിട്ടും സത്യന്‍ മലയാളികളുടെ പ്രിയങ്കരാനായത് സ്വാഭാവിക അഭിനയപാടവം ഒന്നുകൊണ്ടു മാത്രം.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയ ആദ്യവര്‍ഷം തന്നെ (1969) ഏറ്റവും മികച്ച നടനുളള അവാര്‍ഡ് സത്യനെ തേടിയെത്തി. മലയാള സിനിമ ചരിത്രത്തിന്റെ നാഴികക്കല്ലായ ചെമ്മീനിലെ പളനിയെ മലയാളികള്‍ക്ക് അത്രപെട്ടെന്ന് മറക്കാന്‍ കഴിയില്ല. തച്ചോളി ഒതേനനിലെ ഒതേനന്‍, അനുഭവങ്ങള്‍ പാളിച്ചകളിലെ ചെല്ലപ്പന്‍, ഓടിയില്‍ നിന്നിലെ പപ്പു. വാഴ് വേമായത്തിലെ സൂധീന്ദ്രന്‍ തുടങ്ങി സത്യന്‍ അവതരിപ്പിപിച്ച അനശ്വര കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ ജ്വലിച്ചു നില്‍ക്കുന്നു.  

നായരു പിടിച്ച പുലിവാല്‍, ശരശയ്യ, കരകാണാക്കടല്‍, ഒരു പെണ്ണിന്റെ കഥ, കള്ളിച്ചെല്ലമ്മ, അരനാഴികനേരം തുടങ്ങി എടുത്തു പറയേണ്ട ചിത്രങ്ങളേറെ. ജീവിതത്തിലും നിരവധി വേഷങ്ങള്‍ എടുത്തണിഞ്ഞു സത്യന്‍ മാസ്റ്റര്‍. അധ്യാപകന്‍, പട്ടാളക്കാരന്‍, ഗുമസ്തന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍.... അങ്ങനെ നീളുന്നു ആ വേഷങ്ങള്‍. ആര്‍ക്കും ഒരിക്കലും മാറ്റിവെയ്ക്കാനാകാത്ത നാഴികക്കല്ലായി തന്റെ സാന്നിധ്യം പ്രേക്ഷകഹൃദയങ്ങളില്‍ ആഴത്തിലുറപ്പിച്ച് 1971 ജൂണ്‍ 15 ന് സത്യന്‍ മരണമെന്ന നിത്യത തേടിയകന്നു.  

അന്നും ഇന്നും എന്നും സത്യനെ കുറിച്ചെഴുതാതെ മലയാള സിനിമയുടെ ചരിത്രം കുറിക്കാനാവില്ല ആര്‍ക്കും. സിനിമയില്‍ പുതിയ മുഖങ്ങള്‍ മിന്നിമറഞ്ഞു കൊണ്ടിരിക്കും. വരുന്നവര്‍ക്കും വരാനിരിക്കുന്നവര്‍ക്കും അഭിനയത്തിന്റെ പാഠപുസ്തകമായി സത്യന്‍ മാസ്റ്റര്‍ ശേഷിക്കും

 

 

  comment
  • Tags:

  LATEST NEWS


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ


  പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഗവര്‍ണര്‍ ഹൗസുകളും വാടകയ്ക്ക് നല്‍കും; ഇമ്രാന്‍ ഖാന്‍ വീടൊഴിയുന്നു


  മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ അമിത് ഷായെ കണ്ട് ശരദ് പവാർ; നിർണായക വിഷയങ്ങൾ ചർച്ച ചെയ്തു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.