×
login
ഇത് എന്റെ ആദ്യകുഞ്ഞ്; സംവിധായിക കുപ്പായം അണിഞ്ഞ് നടി അഹാന കൃഷ്ണ‍; 'തോന്നല്‍' പോസ്റ്റര്‍ പുറത്ത്

തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിച്ചിരിക്കുന്നത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിംഗ് ആരംഭിക്കും.

നായിക പദവിയില്‍ നിന്ന് സംവിധായിക കുപ്പായം അണിഞ്ഞ് നടി അഹാന കൃഷ്ണ. പിറന്നാള്‍ ദിനത്തിലാണ് താന്‍ സംവിധായികയാകുന്ന കാര്യം അഹാന വെളിപ്പെടുത്തിയത്. 'തോന്നല്' എന്നാണ് അഹാന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. ഇന്നലെ ഇതിന്റെ ഒരു പോസ്റ്റര്‍ അഹാന പുറത്തുവിട്ടിരുന്നു. സംവിധാനം  അഹാന കൃഷ്ണ, സംഗീതം  ഗോവിന്ദ് വസന്ത' എന്നായിരുന്നു പോസ്റ്ററില്‍ എഴുതിയിരുന്നത്.

Facebook Post: https://www.facebook.com/actressahaanaofficial/posts/416842549809070

ഇന്ന് ഉച്ചയോടെയാണ് അഹാന തന്റെ സിനിമയുടെ പേര് പുറത്തുവിട്ടത്. തന്റെ ആദ്യകുഞ്ഞെന്നാണ് ആദ്യ സംവിധാന സംരംഭത്തെ അഹാന വിശേഷിപ്പിച്ചിരിക്കുന്നത്. ആറു മാസം മുമ്പ് മനസില്‍ തോന്നിയ ഒരു ആശയമാണ് ഇതെന്നും താരം വ്യക്തമാക്കുന്നു. ഒക്ടോബര്‍ 30ന് ഷൂട്ടിംഗ് ആരംഭിക്കും.

രാജീവ് രവി സംവിധാനം ചെയ്ത 'ഞാന്‍ സ്റ്റീവ് ലോപ്പസി'ലെ 'അഞ്ജലി' എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അഹാന സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

    comment

    LATEST NEWS


    2021ലെ അവസാന ചന്ദ്രഗ്രഹണം നവംബര്‍ 19ന്; ഭാരതത്തില്‍ ദൃശ്യമാവുക കുറച്ച് സമയത്തേക്ക് മാത്രം


    കോഴിക്കോട് മാരക മയക്കുമരുന്ന് വേട്ട; 18 എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍


    സ്വകാര്യബസ് ജീവനക്കാരുടെ അതിക്രമം തടയണം,​ അമിതവേഗത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍


    നിപ: വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തില്‍ പഠനത്തിനായി വവ്വാലുകളില്‍ പരിശോധന തുടങ്ങി; പൂനെ ലാബിലേക്കും അയയ്ക്കും


    ലഹരി മാഫിയക്കെതിരെ പോലീസ്- എക്‌സൈസ് വേട്ട ശക്തമാക്കി; ഇന്നലെ പിടിയിലായത് അഞ്ച് പേര്‍


    കരിപ്പൂരില്‍ കാരിയറെ ആക്രമിച്ച് 1.65 കിലോ സ്വര്‍ണം തട്ടിയെടുത്ത കേസ്; മൂന്ന് വര്‍ഷത്തിന് ശേഷം പ്രതികള്‍ കോടതിയില്‍ കീഴടങ്ങി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.