×
login
സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച് എകെബി കുമാര്‍; 12ന് ചിത്രം തീയേറ്ററുകളിലേക്ക്

ഒരു ക്യാമ്പസ് കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ഛായാഗ്രഹണം- ഷെട്ടി മണി, എഡിറ്റര്‍ -സാജന്‍ പീറ്റര്‍,

എകെബികുമാര്‍ സംവിധാനവും, നിര്‍മാണവും നിര്‍വ്വഹിക്കുന്ന കോളേജ് ക്യൂട്ടീസ് എന്ന ചിത്രം ഓഗസ്റ്റ് 12 ന് ചിത്രം തീയേറ്ററിലെത്തും. സ്വന്തം ഭവനം താജ്മഹലിന്റെ മാതൃകയില്‍ കെട്ടിയുയര്‍ത്തിയാണ് സംവിധായകന്‍ ചിത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ആലപ്പുഴ തുമ്പോളി ജങ്ഷനിലാണ് താജ്മഹല്‍ മാതൃകയിലുള്ള ഈ കെട്ടിടം.  

ചിത്രത്തിലെ ഒരു ഗാനം ഇവിടെ വെച്ച് ചിത്രീകരിച്ചതോടെയാണ് ഈ വീട് ശ്രദ്ധിക്കപ്പെട്ടത്. സിനിമാ ചിത്രീകരണം കൂടാതെ കെട്ടിടത്തിന്റെ നാല് മിന്നാരങ്ങള്‍ രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരസൈനികര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. റോസാദളത്തിന്റെ അഴകുള്ള... എന്നു തുടങ്ങുന്ന ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചത് എ.കെ.ബി.കുമാറിന്റെ ഭാര്യ ലേഖ.ബി.കുമാര്‍ ആണ്.സംഗീതം എ.കെ.ബി.കുമാര്‍ തന്നെയാണ് നിര്‍വ്വഹിച്ചത്. ഹരീഷ് ആണ് ആലാപനം. നിമിഷനായരും, അനയ് സത്യനുമാണ് ഗാനരംഗത്ത് അഭിനയിച്ചത്.  


ഒരു ക്യാമ്പസ് കഥയാണ് കോളേജ് ക്യൂട്ടീസ് എന്ന ചിത്രം. ഛായാഗ്രഹണം- ഷെട്ടി മണി, എഡിറ്റര്‍ -സാജന്‍ പീറ്റര്‍, സംഗീതം -ഹരീഷ് ഭാസി, പിആര്‍ഒ- അയ്മനം സാജന്‍, വിതരണം - എ.കെ.ബി. മൂവീസ് ഇന്റര്‍നാഷണല്‍.

ദേവന്‍, അനയ് സത്യന്‍, നിമിഷനായര്‍, ശിവജി ഗുരുവായൂര്‍, നാരായണന്‍കുട്ടി, കുളപ്പുള്ളി ലീല, കോബ്രാ രാജേഷ്,നിമിഷ ബിജോ, അദിതി ശിവകുമാര്‍, റഫീക്ക് ചോക്‌ളി, ശ്രീപതി, എലിക്കുളം ജയകുമാര്‍, അലി, ഡോ.വിജയന്‍, കാശിനാഥ്, പ്രകാശ് വി, തുടങ്ങിയവര്‍ അഭിനയിക്കുന്നു.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.