×
login
പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണം; ഇന്ന് രാത്രി ഒമ്പതിന് എല്ലാവരും ഐക്യ ദീപം തെളിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് അനുശ്രീ‍യും

എല്ലാവരും അവരവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ടോളം നേരം ലൈറ്റ് അണച്ച് ദീപം തെളിയിക്കണം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണക്കണമെന്നും അനുശ്രീ

തിരുവനന്തപുരം: കോവിഡിനെതിരെ രാജ്യം ഒന്നടങ്കം പൊരുതുന്ന ഒരു സമയമാണ് ഇത്. ഐക്യദീപം തെളിയിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം എല്ലാവരും ഇത് എറ്റെടുക്കണമെന്നും അതിന് പിന്തുണയ്ക്കുന്നതായും സിനിമാ താരം അനുശ്രീ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

എല്ലാ ഭാരതീയരുടെയും നല്ലതിന് വേണ്ടിയാണ് ഐക്യദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാലയളവില്‍ നമ്മളെല്ലാം നമ്മുടെ സുരക്ഷയ്ക്കുവേണ്ടിയാണ് വീടിനുള്ളില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആരുടേയും അവകാശങ്ങളിന്മേലുള്ള കൈ കടത്തല്‍ അല്ല. ജനങ്ങളുടെ നല്ലതിന് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണം എന്നും അനുശ്രീ പറഞ്ഞു.

എല്ലാവരും അവരവരെക്കൊണ്ട് പറ്റുന്ന രീതിയില്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ടോളം നേരം ലൈറ്റ് അണച്ച് ദീപം തെളിയിക്കണം. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണക്കണമെന്നും അനുശ്രീ ആവശ്യപ്പെട്ടു.  

Facebook Post: https://www.facebook.com/165149950261467/posts/2621107024665735/

ഭാരതീയരുടെ നല്ലതിന് വേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ ഒരു ഭാഗമാണ് ഐക്യ ദീപം. കൊറോണ വൈറസ് എത്രയും പെട്ടെന്ന് രാജ്യത്തു നിന്നും ഇല്ലായ്മ ചെയ്യാനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാമെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

മലയാള സിനിമ ലോകത്തു നിന്നും നിരവധി ആളുകളാണ് പ്രധാനമന്ത്രിക്ക് പിന്തുണ അറിയിച്ചു രംഗത്തെത്തുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി ഉള്‍പ്പടെ പ്രമുഖ താര നിര തന്നെ ഐക്യദീപം കൊളുത്തണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.  

  comment

  LATEST NEWS


  കുടുംബത്തെ സമൂഹം ഒറ്റപ്പെടുത്തി; കോട്ടയത്ത് പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയിൽ


  ഗുരുതര സുരക്ഷാ പിഴവുകള്‍; ക്രോം ഉപയോഗിക്കുന്നവര്‍ ഹാക്ക് ചെയ്യപ്പെട്ടേക്കാം;വീഴ്ചകള്‍ തുറന്ന് സമ്മതിച്ച് ഗൂഗിള്‍;വേഗം അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി


  കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കം ലഘൂകരിക്കുന്നതിനായുള്ള 'റൂം ഫോര്‍ റിവര്‍' പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കി വരുന്നെന്ന് മുഖ്യമന്ത്രി


  പരിമിതികൾ പ്രശ്നമല്ല, ലക്ഷ്യമാണ് പ്രധാനം; കാർഗിലിലേക്ക് 2500 കി.മി പ്രത്യേക സ്കൂട്ടറിൽ യാത്ര ചെയ്ത് റെക്കോഡ് നേടി ഭിന്നശേഷിക്കാരനായ ദമ്പതിമാർ


  മയക്കുമരുന്ന് കേസില്‍ ആര്യനെ മോചിപ്പിക്കാന്‍ 25 കോടിയെന്ന കൈക്കൂലി ആരോപണം തള്ളി എന്‍സിബി; അടിസ്ഥാന രഹിതമെന്ന് സമീര്‍ വാംഖഡെ


  നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.