×
login
അപ്പാനി ശരത്തിന്റെ ജെല്ലിക്കെട്ട്

വളരെ അക്രമാസക്തരായ ജെല്ലിക്കെട്ട് മത്സരക്കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്.

മിഷന്‍-സി എന്ന ചിത്രത്തിന് ശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ആദ്യത്തെ തമിഴ് ചിത്രത്തില്‍, രാവും പകലും കാളകള്‍ക്കൊപ്പം കഴിയുന്ന തനി കാളയുടെ സ്വഭാവമുള്ള മാട  എന്ന നായക കഥാപാത്രത്തെ മലയാള സിനിമയിലെ യുവ നടന്‍ അപ്പാനി ശരത്  അവതരിപ്പിക്കുന്നു.

തമിഴ്നാട്ടിലെ ആചാരമായ ജെല്ലിക്കട്ട് ഉത്സവാഘോഷത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിട്ടുള്ളത്.

ജെല്ലിക്കെട്ടിന്റെ പിന്നാമ്പുറങ്ങള്‍ പ്രമേയമായ ഈ തമിഴ് സിനിമയുടെ  ചിത്രീകരണത്തിന്റെ മുന്നോടിയായി ഒരു പരിശീലന ക്യാമ്പ് പഴനി സുരഭീ തപോവനത്തിലാരംഭിച്ചു.  

വളരെ അക്രമാസക്തരായ ജെല്ലിക്കെട്ട് മത്സരക്കാളകളുടെ അടുത്ത് ചെല്ലുക എന്നതു ശ്രമകരമാണ്. ഏകദേശം മൂന്നു ദിവസത്തെ ശ്രമഫലമായാണ് അപ്പാനി ശരത്തിന് കാളയെ അഴിക്കാനും നടത്താനും സാധിച്ചത്.

''ജെല്ലിക്കെട്ട് കാളകളുടെ അടുത്തേക്ക് ചെല്ലാന്‍ പോലും പേടിയാണ്. കാളകളുടെ രൂപം തന്നെ ഏവരെയും ഭയപ്പെടുത്തും പരിശീലകന്‍ ഉണ്ടെങ്കിലും ഞാന്‍ തന്നെയാണ് എല്ലാം ചെയ്യാന്‍ ശ്രമിക്കുന്നത്.എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും  വലിയ വെല്ലുവിളിയാണിത്. ജീവന്‍ പണയം വെച്ചിട്ടാണ് കാളയുടെ അടുത്തേക്ക് പോകുന്നത്. ഈ വേഷം ഗംഭീരമാകും. അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെനിക്ക്.'' ശരത്ത് പറയുന്നു. ജെല്ലിക്കെട്ടിനോടൊപ്പം തമിഴര്‍ക്ക് ആവേശകരമായ മറ്റൊരു കളിയാണ് കോഴിപ്പോര്. അതും ഈ ചിത്രത്തില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചതിനാല്‍ ശരത്ത് അതിലും പരിശീലനം നേടുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും തമിഴ് ജീവിത സംസ്‌കാരത്തിന്റെ തനിമ ഈ ചിത്രത്തിലുണ്ടാകും, സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ പറയുന്നു.

ജെല്ലിക്കെട്ട് മത്സരത്തിന്റെ ഒരുക്കങ്ങളും, അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളും അതില്‍ പങ്കെടുക്കുന്നവരുടെ ഹൃദയസ്പര്‍ശിയായ ജീവിത മുഹൂര്‍ത്തങ്ങളുമാണ് ഈ സിനിമയില്‍ ദൃശ്യവല്‍കരിക്കുന്നത്. തമിഴിലെ പ്രശസ്ത താരങ്ങള്‍ക്കാെപ്പം മലയാളത്തിലെ പ്രമുഖരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

റിച്ച് മള്‍ട്ടി മീഡിയയുടെ ബാനറില്‍ ജയറാം ശിവറാം  നിര്‍മിക്കുന്ന ഈ  ചിത്രത്തിന്റെ ഛായാഗ്രഹണം സുശാന്ത് ശ്രീനി നിര്‍വ്വഹിക്കുന്നു തിരക്കഥ, സംഭാഷണം ജയറാം ശിവറാം എഴുതുന്നു. തമിഴ്നാട്ടില്‍ ജല്ലിക്കട്ട് നടക്കാറുള്ള പഴനിയിലെ നെയ്ക്കാരപെട്ടിയില ഏപ്രില്‍ 16ന് ഷൂട്ടിങ് ആരംഭിക്കും.

 

  comment
  • Tags:

  LATEST NEWS


  ഇന്ന് വാക്‌സിന്‍ നല്‍കിയത് 25 ലക്ഷം പേര്‍ക്ക്; പ്രതിരോധ കുത്തിവെയ്പ്പ് നടത്തിയത് അഞ്ചു കോടി പേര്‍ക്ക്; ചരിത്രമെഴുതി യോഗി; ഇന്ത്യയില്‍ നമ്പര്‍ വണ്


  കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ ആര്‍-ഫാക്ടര്‍ കുതിക്കുന്നു, കോവിഡ് തരംഗം ഇപ്പോഴും ആഞ്ഞടിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍


  'ആ സ്വര്‍ണ്ണ മോതിരം എവിടെ ശിവന്‍കുട്ടി?; മോതിരം ഇടാനായി വിരല്‍ ഒഴിഞ്ഞ് കിടക്കുന്നു'; അഞ്ചുവര്‍ഷം മുമ്പുള്ള വെല്ലുവിളി ഓര്‍മ്മിപ്പിച്ച് വിവി രാജേഷ്


  അഫ്ഗാനിസ്ഥാനില്‍ താലിബാനുനേരെ യുഎസ് സൈന്യത്തിന്റെ വ്യോമാക്രമണം; നാല്‍പ്പത് ഭീകരര്‍ കൊല്ലപ്പെട്ടു


  ‘കലാകാരനായിരുന്നു എന്നതാണ് ഇദ്ദേഹത്തിന്‍റെ കുറ്റം, ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികള്‍ രാജ്യം വിടുന്നത്' -താലിബാനെതിരെ ജോയ് മാത്യു


  ഇസ്രയേല്‍ തലതുളയ്ക്കാന്‍ നോട്ടമിട്ടയാള്‍, ഹമാസ് തീവ്രവാദികളുടെ തലവന്‍; മൊസാദിനെ പേടിച്ച് ഇസ്മായില്‍ ഹനിയ ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒളിവിലിരുന്ന്


  പിഎസ് സി ലിസ്റ്റ് വെട്ടിയും പാര്‍ട്ടിക്കാരെ തിരുകിയും കേരളം; യുപിയില്‍ 5 വര്‍ഷത്തില്‍ 4.5 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ നല്‍കിയെന്ന് യോഗി ആദിത്യനാഥ്


  ഇന്ത്യയുടെ ജനസംഖ്യ 'ഒരു ബില്യണ്‍ 300 കോടി' എന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍; സമൂഹമധ്യമങ്ങളില്‍ ട്രോള്‍, വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.