ബസ്സ് സ്റ്റോപ്പിലേയ്ക്ക് കൊറോണ ബാധിതനായ ഒരാള്‍ എത്തുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്. മാസ്ക് ധരിക്കാതെ അദ്ദേഹം ബസ്സ് സ്റ്റോപ്പിലെ വിശ്രമ കേന്ദ്രത്തിലിരിക്കുകയും മൂക്കു ചീറ്റുകയും പരിസരങ്ങളില്‍ തൊടുകയും ചെയ്യുന്നു.
തിരുവനന്തപുരം: കൊറോണ വൈറസില്‍ നിന്നും രക്ഷ നേടാന്‍ നമ്മള് ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് കാണിച്ചു തരുകയാണ് നേമം മണ്ഡലത്തിലെ ഒരുകൂട്ടം യുവാക്കളുടെ 'കൊറോണ അവയര്‍നെസ് വീഡിയോ'.
ബസ്സ് സ്റ്റോപ്പിലേയ്ക്ക് കൊറോണ ബാധിതനായ ഒരാള്‍ എത്തുന്നതു മുതലാണ് വീഡിയോ ആരംഭിക്കുന്നത്. മാസ്ക് ധരിക്കാതെ അദ്ദേഹം ബസ്സ് സ്റ്റോപ്പിലെ വിശ്രമ കേന്ദ്രത്തിലിരിക്കുകയും മൂക്കു ചീറ്റുകയും പരിസരങ്ങളില്‍ തൊടുകയും ചെയ്യുന്നു.തുടര്‍ന്ന് ഇദ്ദേഹം പോകുകയും മറ്റ് രണ്ടുപേര്‍ ഇവിടെ എത്തുകയും ചെയ്യുന്നു. അവര്‍ ഈ കൊറോണ രോഗിയായി ചിത്രീകരിച്ചിരിക്കുന്ന വ്യക്തി തൊട്ട സ്ഥലങ്ങളില്‍ തൊടുന്നു. ഇവര്‍ ബസ്സില്‍ കയറി വീട്ടില്‍ പോകുന്നതാണ് വീഡിയോയിലെ അടുത്ത രംഗം.
ഇവര്‍ വീടുകളില്‍ എത്തിയതിന് ശേഷമുള്ളതാണ് വീഡിയോയിലെ പ്രധാന ഭാഗം. ഒരാള്‍ വീട്ടില്‍ എത്തിയാല്‍ ഉടനെ മകനെ കയ്യിലെടുത്ത് ലാളിക്കുകയും മുത്തം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ അടുത്തയാള്‍ വീട്ടില്‍ എത്തിയിട്ട് ഉടന്‍ ദേഹമാസകലം ശുചിയാക്കിയിട്ടാണ് കുട്ടിയെ ലാളിപ്പിക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള രണ്ട് പ്രധാന ഉപാധികള്‍, സോപ്പുകൊണ്ട് കൈ കഴുകുകയും. മാസ്ക് ധരിക്കുകയുമാണെന്ന് അറിയാം. എന്നാല്‍ ഫലപ്രദമാകണമെങ്കില്‍ എപ്പോള്‍ എങ്ങനെയെല്ലാം എങ്ങനെയൊക്കെ എത്രനേരം എന്നു കാണിച്ചു തരുകയാണ് ഈ വീഡിയോ.
എനിയ്ക്ക് വരില്ല എന്ന വിവരമില്ലായ്മയല്ല വേണ്ടത്, മറിച്ച് എനിയ്ക്കും വരാം ഞാന്‍ കാരണം ആര്‍ക്കും വരരുത് എന്ന വിവേകമാണ് വേണ്ടതെന്ന സന്ദേശം നല്‍കിയാണ് വീഡിയോ അവസാനിക്കുന്നത്.
നമ്മള് ഓരോരുത്തരും കയ്യെങ്ങനെ കഴുകണമെന്ന കേരളാ പോലീസിന്റെ വീഡിയോയ്ക്ക് ശേഷം ഇന്ന് സോഷ്യല്‍ മീഡയയില്‍ തരംഗമായിരിക്കുകയാണ് ഈ വീഡിയോ. നാലു മിനിട്ടാണ് വീഡിയോയുടെ ദൈര്‍ഘ്യം. ഇതിനോടകം തന്നെ ആയിരക്കണിനുപേര് ഈ വീഡിയോ സോഷ്യല്‍ മീഡിയ വഴി കണ്ടുകഴിഞ്ഞു. കേരളാ പോലീസിന്റെ ഒഫിഷ്യല്‍ ഫെയ്സ്ബുക്ക് പേജിലും ഈ വീഡിയോ ഉദ്യോഗസ്ഥര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
കൊറോണ വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനും, ആരോഗ്യ വകുപ്പിനും, പോലീസിനും വീഡിയോ സല്യൂട്ട് നല്‍കുന്നുണ്ട്. അഭിജിത്ത് എം നായരുടെ സംവിധാനത്തില്‍ നേമം മണ്ഡലത്തിലെ ഒരു കൂട്ടം സിനിമ പ്രവര്‍ത്തകരായ രമേശ് സുകുമാരന്‍, അരവിന്ദ് അജിത്, അഖിലേഷ് മുരുകന്, ശ്രീജിത്ത് എം നായര്‍, അജിത് വെണ്ണിയൂര്‍, വിഷ്ണു ശര്‍മ്മ, രശ്മി കാര്‍ത്തിക എന്നിവര്‍ ചേര്‍ന്നൊരുക്കിയതാണ് ഈ അവബോധന വീഡിയോ.
പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍
കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും
രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി
ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം
പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ
വേദിയില്‍ പാട്ടുപാടി തകര്‍ത്താടി ഉണ്ണി മുകുന്ദന്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
'പൊളിറ്റിക്കല്‍ കറക്ട്നസ്' ഏഷ്യന്‍ബുക്സ് ഓഫ് റെക്കോഡ്സില്‍
ശ്രീനിവാസന്- ഷാബു ഉസ്മാന് ചിത്രം 'ലൂയിസ് കോന്നി കാടുകളില്‍' ചിത്രീകരണം തുടങ്ങി
സ്ക്രീന്‍ പ്ലേ മാര്‍ച്ച് 18-ന് തീയേറ്ററില്‍