×
login
മികച്ച നടൻ, മികച്ച ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കർ യോ​ഗ്യത പട്ടികയിൽ കാന്താര; അന്തിമ നോമിനേഷനിൽ കാന്താര എത്തുമോ?

2023-ലെ ഇന്ത്യയിൽ നിന്നുള്ള ഓസ്കർ മത്സര പട്ടികയിൽ കാന്താരയും ഇടം നേടി. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലാണ് മത്സര പട്ടികയിൽ കാന്തര ഇടം നേടിയിരിക്കുന്നത്.

2023-ലെ  ഇന്ത്യയിൽ നിന്നുള്ള ഓസ്കർ മത്സര പട്ടികയിൽ  കാന്താരയും ഇടം നേടി. മികച്ച ചിത്രം, മികച്ച നടൻ എന്നീ വിഭാഗങ്ങളിലാണ് മത്സര പട്ടികയിൽ കാന്തര ഇടം നേടിയിരിക്കുന്നത്.

ചിത്രം യോ​ഗ്യത പട്ടികയിൽ ഇടം നേടിയതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് അറിയിച്ചു. ഇതോടെ പ്രധാന നോമിനേഷനിൽ കാന്താര എത്തുന്നതിനായി ഓസ്കർ അം​ഗങ്ങൾക്ക് വോട്ട് രേഖപ്പെടുത്താം.  

മികച്ച ചിത്രം, മികച്ച നടൻ  എന്നീ വിഭാഗങ്ങളില്‍ അന്തിമ നോമിനേഷനിൽ കാന്താര എത്തുമോയെന്ന് വൈകാതെ അറിയാം. ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം അവസാന പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച നടൻ, മികച്ച ദൃശ്യാവിഷ്‌കാരം എന്നീ വിഭാഗങ്ങളിലായാണ് ആർആർആർ മത്സരിച്ചത്.......

2022-ലെ അസുലഭ വിജയം സമ്മാനിച്ച ചിത്രമാണ് കാന്താര. കാടും മനുഷ്യനും സംസ്കാരവും തമ്മിലുള്ള അപൂര്‍വ്വ ബന്ധത്തിന്‍റെ കഥയാണ് ഈ സിനിമ പറയുന്നത്. 16 കോടി മുതൽ മുടക്കിൽ പുറത്തിറങ്ങിയ ചിത്രം 450 കോടിയോളമാണ് സ്വന്തമാക്കിയത്. സംവിധാനവും കഥയും അഭിനയവും കൈകാര്യം ചെയ്ത റിഷഭ് ഷെട്ടി രജനീകാന്ത് ഉള്‍പ്പെടെയുള്ളവരുടെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു.  

 

 

 

 

 


 

 

 

 

 

 

 

 

 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.