×
login
മമ്മൂട്ടി‍ക്ക് സപ്തതി ആശംസകൾ‍ നേർന്ന് ഭാഗ്യശ്രീ; വൈകിയതിന് ക്ഷമാപണത്തോടൊപ്പം അപൂർവ്വ ചിത്രവും താരം പങ്കുവച്ചു

പലരും മമ്മൂക്ക ഭയങ്കര ഗൗരവക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലാം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത്

ബെംഗളുരു: മെഗാസ്റ്റാർ മമ്മൂട്ടിക്ക് സപ്തതി ആശംസകൾ നേർന്ന് തെന്നിന്ത്യൻ നായിക ഭാഗ്യശ്രീ. വൈകിയതിന് ക്ഷമാപണത്തോടൊപ്പം മമ്മൂട്ടിയുടെ കൂടെയുള്ള അപൂർവ്വ ഫോട്ടോയും പങ്കുവെച്ചാണ് താരം ജന്മഭുമിയെ സമീപിച്ചത്.  കേരളത്തിലെ ഒരു ഗ്രാമത്തിൽ  ജനിച്ച "ഇച്ചാക്ക" ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന വലിയ  നടനായത് ലക്ഷ്യബോധവും അർപ്പണമനോഭാവവും ഉള്ളതുകൊണ്ടാണെന്ന് ഭാഗ്യശ്രീ ആശംസിച്ചു.

പലരും മമ്മൂക്ക ഭയങ്കര ഗൗരവക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലാം പറയുമ്പോൾ എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്ക് ഒരു ജ്യേഷ്ഠ സഹോദരൻ ലൊക്കേഷനിൽ ഉള്ളപോലെയായിരുന്നു മമ്മൂക്കായുള്ളപ്പോൾ അനുഭവപ്പെട്ടിരുന്നത്. കോൺവെന്റിൽ ആംഗ്ലോ ഇന്ത്യൻ കുട്ടികളുമായി പഴകിയതിനാൽ മോഡേൺ ഡ്രെസ്സുകൾ ധരാളം ധരിക്കുന്ന  പ്രകൃതമായിരുന്നു. അന്ന് മമ്മൂക്ക പറയാമായിരുന്നു ‘കൊച്ചേ ഇത് മദ്രാസല്ല, ഇവിടെ ഇങ്ങിനെ എല്ലാം ഡ്രസ്സ് ധരിച്ചു വന്നാൽ പിന്നെ കിട്ടുന്ന വേഷമെല്ലാം അതുപോലെയാവും‘ പിന്നെ ഞാൻ ദാവണിയും ചുരിദാറുമെല്ലാം അന്നത്തെ  മമ്മൂക്കയുടെ ഉപദേശപ്രകാരം ധരിച്ചുവരാൻ തുടങ്ങി.

ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന ഭരതൻ ചിത്രത്തിൽ റഹ്മാന്റെ നായികയായാണ് ഭാഗ്യശ്രീ മലയാളത്തിൽ വരുന്നത്. അതിന്റെ ലൊക്കേഷനിൽ വച്ചാണ് ഇച്ചാക്കയുമായി കൂടുതൽ പരിചയമാകുന്നത്. തുടർന്ന് അസ്ത്രം , ഇടനിലങ്ങൾ, ആളൊരുങ്ങി അരങ്ങൊരുങ്ങി, പാവം പൂർണിമ തുടങ്ങി കുറെ ചിത്രങ്ങളിൽ മമ്മൂക്കയുടെ കൂടെ സ്ക്രീൻ പങ്കിടാൻ ഭാഗ്യം സിദ്ധിച്ചെങ്കിലും മമ്മൂക്കയുടെ നായികയാവാൻ എനിക്ക് കഴിഞ്ഞില്ലെന്നും താരം പറയുന്നു.  

ഞാൻ  കൃശഗാത്രിയായതിനാൽ എന്നെ പി.ചന്ദ്രകുമാർ സാർ മാത്രമേ നായികയാക്കാൻ മുതിർന്നുള്ളൂ. സമ്പന്ന കുടുംബത്തിൽ പിറന്നെങ്കിലും  എനിക്ക് അച്ഛൻ പക്ഷാഘാതം വന്നു കിടക്കുന്ന സമയമായതിനാൽ അനിയന്റെ ഉന്നത  വിദ്യഭ്യാസം , കുടുംബ ചെലവുകൾ എന്നിവ വഹിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നതിനാൽ നായികയാവേണ്ടത് നിർബന്ധമായിരുന്നു. അതിനാൽ ഞാൻ കൂടുതൽ  പ്രതിഫലം ലഭിക്കുന്ന തെലുങ്ക് ,തമിഴ് സിനിമകളിലേക്ക് ചേക്കേറി. രജനികാന്ത്, കാർത്തിക്, ജഗപതിബാബു തുടങ്ങി എല്ലാവരുടെയും പെയർ ആയി അഭിനയിച്ചെങ്കിലും പിന്നീട് മലയാള സിനിമയിലേക്ക് തിരിച്ചുവന്നില്ല.  

ഇച്ചാക്കയ്ക്ക് ജഗദീശ്വരൻ പത്നിയോടും പുത്രീ പുത്ര-പൗത്രാദികളോടും കൂടി നൂറാം പിറന്നാളും ഇതേ ആരോഗ്യത്തോട് കൂടി ആഘോഷിക്കാനുള്ള ഭാഗ്യം കൊടുക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നുവെന്ന് ഭാഗ്യശ്രീ ആശംസിച്ചു. 

  comment

  LATEST NEWS


  കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


  മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


  പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


  ഡയറ്റില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് ഏഴ് വര്‍ഷം കഴിഞ്ഞിട്ടും നിയമനമില്ല; പൊതു വിദ്യാഭ്യാസ വകുപ്പ് നിയമനം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ആരോപണം


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.