×
login
ഭീമന്‍ രഘു സംവിധായകനും ഗായകനുമായി 'ചാണ'; ഡിസംബറില്‍ ചിത്രീകരണം തുടങ്ങും

ഗാനത്തിന്റെ പ്രകാശന കര്‍മ്മം എറണാകുളം ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചു.

പ്രമുഖ നടന്‍ ഭീമന്‍ രഘു സിനിമാ സംവിധായകനും, ഗായകനുമായി അരങ്ങേറി. ചാണ എന്ന് പേരിട്ട ചിത്രത്തിലാണ് ഭീമന്‍ രഘു സംവിധായകനായും, ഗായകനായും അരങ്ങേറുന്നത്. ആദ്യമാണ് ഭീമന്‍ രഘു ഒരു സിനിമാ സംവിധായകനാകുന്നതും, സിനിമയില്‍ ഒരു ഗാനം ആലപിക്കുന്നതും. ഡിസംബറില്‍ കായംകുളം, പുനലൂര്‍, തെന്മല എന്നിവിടങ്ങളിലായി ചിത്രീകരണം തുടങ്ങും.

ഗാനത്തിന്റെ പ്രകാശന കര്‍മ്മം എറണാകുളം ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ റസൂല്‍ പൂക്കുട്ടി നിര്‍വ്വഹിച്ചു. കവിയൂര്‍ പൊന്നമ്മ, ജനാര്‍ദ്ദനന്‍, ആലപ്പി അഷറഫ്, അജു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.  

എസ്എംആര്‍ ഫിലിംസിനു വേണ്ടി രഘു കായംകുളം, സുരേഷ് കായംകുളം, തടിയൂര്‍ കലേഷ് കുമാര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ചാണയുടെ കഥ, തിരക്കഥ, സംഭാഷണം അജി അയലറ നിര്‍വ്വഹിക്കുന്നു. ഡി.ഒ.പി -ജറിന്‍ ജയിംസ്, ഗാനരചന - കത്രീന വിജിമോള്‍, ലെജിന്‍ ചെമ്മാനി, സംഗീതം - മുരളി അപ്പാടത്ത്, ആലാപനം - ഭീമന്‍ രഘു, മുരളിപ്പാടത്ത്, എഡിറ്റര്‍ -ഷെബിന്‍ ജോണ്‍, പിആര്‍ഒ- അയ്മനം സാജന്‍.

 

    comment

    LATEST NEWS


    'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


    ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


    പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


    വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


    യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


    പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.