×
login
'മാറ്റിനി'യുടെ ആദ്യ നിര്‍മ്മാണ ചിത്രം: ടോം ഇമ്മട്ടിയുടെ 'ഒരു ബൊഹീമിയന്‍ ഗാനം' ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കി

ക്യാമ്പസ് പശ്ചാത്തലത്തില്‍ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും

ടോം ഇമ്മട്ടി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഒരു ബൊഹീമിയന്‍ ഗാനം. 'ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ചലച്ചിത്ര താരങ്ങളായ പ്രഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടൊവീനോ തോമസ്, ആസീഫ് അലി എന്നിവര്‍ റിലീസ് ചെയ്തു. താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. '1975 നാഷണല്‍ എമര്‍ജന്‍സി' എന്ന ടാക് ലൈന്‍ ടൈറ്റില്‍ പോസ്റ്ററില്‍ കാണാം.  

മാറ്റിനിയുടെ ബാനറില്‍ ബാദുഷാ സിനിമാസ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുമായ് ചേര്‍ന്ന് എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് 'ഒരു ബൊഹീമിയന്‍ ഗാനം'. മാറ്റിനിയുടെ ബാനറില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രവും കൂടിയാണിത്.  

ക്യാമ്പസ് പശ്ചാത്തലത്തില്‍ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഉടന്‍ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചരണം പി.ശിവപ്രസാദ്

 

 

    comment

    LATEST NEWS


    യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


    പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


    കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


    നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍


    ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും


    കുട്ടനാട്ടില്‍ വീണ്ടും പക്ഷി പനി; താറാവുകളെ കൂട്ടമായി തീയിട്ട് കൊന്നൊടുക്കും; ആശങ്കയോടെ കര്‍ഷകര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.