×
login
'പ്രശ്‌നമാണ്...!, പെണ്ണ് ചോദിക്കാന്‍ ചെന്നപ്പോള്‍ പട്ടിയെ അഴിച്ചുവിട്ടു'; കാറ്റാടി ഫാമിലിയുടെ കഥ പറഞ്ഞ് 'ബ്രോ ഡാഡി' ടീസര്‍‍; ഡിസ്‌നി പ്ലസില്‍ റിലീസ്

ലോക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച സിനിമ കൂടിയാണ് 'ബ്രോ ഡാഡി.'ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ശ്രീജിത്ത് എന്‍., ബിബിന്‍ മാളിയേക്കല്‍ ഇവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കുന്ന 'ബ്രോ ഡാഡി'യുടെ ടീസര്‍ പുറത്തുവിട്ടു. കിടിലന്‍ ലുക്കിലാണ് മോഹന്‍ലാലും പൃഥ്വിയുടെ ടീസറില്‍ എത്തിയിരിക്കുന്നത്. ഒരു കുടുംബ ചിത്രമാണ് 'ബ്രോ ഡാഡി' ഉണ്ണി മുകുന്ദന്‍, മീന, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍, ജഗദീഷ്, ലാലു അലക്‌സ്, കനിഹ, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളാണ് സിനിമയില്‍ അണിനിരക്കുന്നത്.  

മുഴുനീള കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഹൈദരാബാദ് ആയിരുന്നു. ലോക്ഡൗണ്‍ സമയത്ത് ചിത്രീകരിച്ച സിനിമ കൂടിയാണ് 'ബ്രോ ഡാഡി.'ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ശ്രീജിത്ത് എന്‍., ബിബിന്‍ മാളിയേക്കല്‍ ഇവര്‍ ചേര്‍ന്നാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.