സന്തോഷ് ഫിലിംസ് മാരമണിനു വേണ്ടി സന്തോഷ് മാരമണ്‍, മോന്സിപനച്ചു മൂട്ടില് എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണി കൂട്ടം, പ്രവീണ്‍ ചന്ദ്രന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നു.
കാമ്പസ് പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കഥയും അവതരണവുമായി എത്തുകയാണ് കിങ്ങിണിക്കൂട്ടം എന്ന ചിത്രം. സന്തോഷ് ഫിലിംസ് മാരമണിനുവേണ്ടി സന്തോഷ് മാരമണ്‍, മോന്‍സി പനച്ചുമൂട്ടില്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണിക്കൂട്ടം നവാഗതനായ പ്രവീണ്‍ ചന്ദ്രന് രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ റിലീസ് ചെയ്യും.
യുവപ്രേക്ഷകര്‍ക്ക് രുചിക്കുന്ന ഒരു കാമ്പസ് കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. കോളേജ് വിദ്യാര്‍ത്ഥികളായ ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മിലുള്ള കരാര്‍ പ്രണയവും തുടര്‍ന്നുണ്ടാവുന്ന പതിനഞ്ച് ദിവസത്തെ സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. കോളേജിലെ ഒരു ഹീറോയാണ് സുമിത്ത്. ഡാനി കോളേജിലെ വില്ലനും. സുന്ദരിയായ വീണയെ ഡാനി സ്ഥിരമായി ശല്യം ചെയ്യുമായിരുന്നു. ഇതില്‍ നിന്ന് രക്ഷപെടാന്‍ വീണ സുമിത്തുമായി ഒരു പ്രണയ കരാര്‍ ഉണ്ടാക്കി. തുടര്‍ന്ന് കോളേജ് കാമ്പസില്‍ ഉണ്ടായ സംഭവങ്ങള്‍ എല്ലാവരെയും ഞെട്ടിച്ചു. പ്രമുഖ നടന് ഇന്ദ്രന്‍സ് ഒരു കോളേജ് ക്യാന്റീന് നടത്തിപ്പുകാരന്റെ വ്യത്യസ്തമായ വേഷത്തില്‍ എത്തുന്നു.
സന്തോഷ് ഫിലിംസ് മാരമണിനു വേണ്ടി സന്തോഷ് മാരമണ്‍, മോന്സിപനച്ചു മൂട്ടില് എന്നിവര്‍ നിര്‍മ്മിക്കുന്ന കിങ്ങിണി കൂട്ടം, പ്രവീണ്‍ ചന്ദ്രന് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിക്കുന്നു. ഡിഒപി- അരുണ്‍ സിത്താര, എഡിറ്റര്‍- ബിബിന്‍ വിഷ്വല്‍ ഡോണ്‍സ്, ഗാനരചന - രാജീവ് ആലുങ്കല്‍, ശ്രീനാഥ് അഞ്ചല്‍, രമ അന്തര്‍ജനം, ആലാപനം- പി.ജയചന്ദ്രന്, വിധു പ്രതാപ്, പ്രദീപ്മാരാരി, സംഗീതം- സജീവ് മംഗലത്ത്, പിആര്‍ഒ- അയ്മനം സാജന്
ഇന്ദ്രന്‍സ്, രഞ്ജിത്ത് രാജ്, ജയന് ചേര്‍ത്തല,ശരത്ത് ചന്ദ്രന് ,കൊല്ലം ഷാ, സന്തോഷ് മാരമണ്‍, ഡിനി ഡാനിയേല്‍, ഹരീഷ് പൈങ്കിളി,തരിയന്‍ ജോര്‍ജ്, വരുണ്‍, മധു പട്ടത്താനം, ആര്യാദേവി, ഉഷ ടി.ടി, ബിജിന, മെറിന് ആന്‍ കോശി, ബേബി നിഥുന സുനില്‍ എന്നിവര്‍ അഭിനയിക്കുന്നു. കായംകുളം, മൂന്നാര്‍, ഓച്ചിറ, കോഴഞ്ചേരി ,തിരുവനന്തപുരം എന്നിവിടങ്ങളില്‍ ചിത്രീകരിച്ച കിങ്ങിണിക്കൂട്ടം ഉടന്‍ റിലീസ് ചെയ്യും.
പുതിയ ദിശയില്‍ നീങ്ങാനുള്ള സമയം; സ്വാതന്ത്യ ദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി, ആശംസകള്‍ നേര്‍ന്നു
സിരതമുരിന് എന്നും അമൃതോത്സവം
വിഭജന മുറിപ്പാടുകള്‍ അവതരിപ്പിച്ച് റെയില്‍വെ
ആഗോളശക്തിയുടെ അമൃതോത്സവം
വരൂ, പരമ വൈഭവത്തിലേക്ക് മൂന്നേറാം; ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ സ്വാതന്ത്ര്യദിന സന്ദേശം
നുകരാം സ്വാതന്ത്ര്യാമൃതം
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ഡീഗ്രേഡിങ്ങുകളുടെ മുനയൊടിച്ച് മേപ്പടിയാന്; ബോക്സ് ഓഫീസില്‍ നിന്ന് വാരിയത് 9.12 കോടി; ഉണ്ണി മുകുന്ദന്റെ ലാഭം നാലു കോടി; ഒടിടിയും വിറ്റുപോയി
ബോളീവുഡ് ചിത്രങ്ങളെ പിന്നിലാക്കി റിലീസാകാനുള്ള ചിത്രങ്ങളുടെ റേറ്റിങ്ങില്‍ മോഹന്‍ലാലിന്റെ ആറാട്ട് ഒന്നാം സ്ഥാനത്ത്; ആര്‍ആര്‍ആര്‍ രണ്ടാമത്
ചലചിത്രനടന് ഖാലിദ് അന്തരിച്ചു. അന്ത്യം സിനിമ ചിത്രീകരണത്തിനിടെ
പ്രേം നസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം വെള്ളം, മികച്ച നടൻ ഇന്ദ്രൻസ്, നടി നിമിഷ സജയൻ, സംവിധായകൻ പ്രജേഷ് സെൺ
വ്യത്യസ്ത വേഷത്തില്‍ ശ്രീനിവാസന്; കേന്ദ്രകഥാപാത്രമാകുന്ന 'ലൂയിസ്' സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
മൂന്നാറിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ ചിത്രം 'ലൗ റിവഞ്ച്'